September 4, 2026

കർഷകരുടെ മേലുള്ള ജപ്തി നടപടികൾക്ക് സർക്കാർ മറുപടി പറയണം: പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
കർഷകരുടെ മേലുള്ള ജപ്തി നടപടികൾക്ക് സർക്കാർ മറുപടി പറയണം: പി.കെ. ജയലക്ഷ്മി.

കൽപ്പറ്റ : വയനാട്ടിൽ സർഫാസി നിയമത്തിന്റെ പേരിൽ നടക്കുന്ന ജപ്തി നടപടികൾക്ക് സർക്കാർ മറുപടി പറയണമെന്നും കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ ബാങ്കുകൾ തയ്യാറാവണമെന്നും  മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. അഞ്ചു കുന്നിൽ കർഷകനായ പുത്തൻവീട്ടിൽ പ്രമോദിന്റെ  കിടപ്പാടവും കൃഷി ഭൂമിയും ജപ്തി ചെയ്ത നടപടി പ്രതിഷേധാർഹമാണ്. കാർഷിക വിളകൾ നശിച്ചും  വില തകർച്ചയും കാരണം വലിയ പ്രതിസന്ധി നേരിടുന്ന  കർഷകരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സഹായിക്കാത്തതാണ് വലിയ പ്രതിസന്ധിക്ക് കാരണം. ധനകാര്യ സ്ഥാപനങ്ങളുടെയും സ്വകാര്യ പണമിടപാടുകാരെയും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലന്നും ജയലക്ഷ്മി ആരോപിച്ചു. കർഷകർ നടത്തുന്ന സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വില കൽപ്പിക്കാത്ത സർക്കാരിന് നിലനിൽപ്പില്ലന്ന കാര്യം കേന്ദ്ര- കേരള സർക്കാരുകൾ മനസ്സിലാക്കണമെന്നും  ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *