April 17, 2026

യു ഡി എഫിന് വോട്ട് ചെയ്തതിന്റെ പേരില്‍ ആര്‍ക്കും ശിരസ്സ് കുനിക്കേണ്ടി വരില്ല: ടി സിദ്ദിഖ്

0
IMG-20190322-WA0010
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: യു ഡി എഫിന് വോട്ട് ചെയ്തതിന്റെ പേരില്‍ ആര്‍ക്കും ശിരസ്സ് കുനിക്കേണ്ടി വരില്ലെന്ന് യു ഡി എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ്.  കല്‍പ്പറ്റ ഡി സി സി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫിന് വോട്ട് നല്‍കിയാല്‍ അത് പാഴായി പോകില്ലെന്ന് ഉറപ്പ് നല്‍കുകയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തും. മെഡിക്കല്‍ കോളജ്, ചുരം ബദല്‍പാത, വന്യമൃഗശല്യം, റെയില്‍പാത, പട്ടികവിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. തുങ്ങിവെച്ചതും പൂര്‍ത്തികരിക്കാനുമുള്ള പദ്ധതികള്‍ക്ക് പ്രാമൂഖ്യം നല്‍കും. മണ്ഡലത്തിന്റെ വികസനത്തിനായി മിഷനും വിഷനും വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 ഡി സി സി പ്രസിഡന്റ് ഐ. സി ബാലകൃഷ്ണന്‍ എം എല്‍ എ, എ.ഐ. സി.സി.അംഗങ്ങളായ കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി,
കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, കെ പി സി സി നിര്‍വാഹകസമിതിയംഗങ്ങളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി പി ആലി, തുടങ്ങിയവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *