ശാസ്ത്ര സാഹിത്യ പരിഷത് ബത്തേരി മേഖല സമ്മേളനം സമാപിച്ചു.
.
ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മനുഷ്യാവകാശങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നടത്തിവരുന്ന കുത്സിത നീക്കങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുൽത്താൻ ബത്തേരി മേഖലാ സമ്മേളനം സമാപിച്ചു.
ഇനി മുതൽ സർവ്വകലാശാലകൾ ദേശീയ മുൻഗണന നിശ്ചയിക്കുന്ന വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്തിയാൽ മതിയെന്നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭവിഷ്യത്ത് ചിന്തിക്കാതെയാണ് കേരളത്തിലുള്ള കാസർകോട് കേന്ദ്രസർവകലാശാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഗവേഷണ വിഷയം തെരഞ്ഞെടുക്കുന്നതിലുള്ള വിദ്യാർത്ഥിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ ഉത്തരവിന് പിന്നിൽ സ്വതന്ത്രമായ ശാസ്ത്രാന്വേഷണ മേഖലകളിലേക്ക് ഗവേഷണം ചെന്നെത്താതിരിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് പരിഷത്ത് ആരോപിച്ചു. ചിന്താസ്വാതന്ത്ര്യത്തിനും വിജ്ഞാന ഉല്പാദനത്തിനും മേൽ വിലങ്ങൊരുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നു സമ്മേളനം ആഹ്വനം ചെയ്തു.
പ്രസിഡന്റ് ടി .പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുധീപ് ബൽറാം റിപ്പോർട്ട് അവതരിപ്പിച്ചു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ്,
ജില്ലാ സെക്രട്ടറി പി.ആർ മധുസൂദനൻ,
കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ. K ബാലഗോപാലൻ എന്നിവർ സംസാരിച്ചു .
പുതിയ ഭാരവാഹികൾ
പ്രസിഡൻറ് – V N ഷാജി
വൈസ് പ്രസിഡന്റ് – പി.ടി ജീജ
സെക്രട്ടറി – K N ലജീഷ്
ജോ. സെക്രട്ടറി – T B സന്തോഷ്
ട്രഷറർ -M രാജൻ





Leave a Reply