കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സമരം :പള്ളിയറ രാമന്
കല്‍പ്പറ്റ: ഇടതു സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് ബിജെപി ദേശീയ സമിതി അംഗം പള്ളിയറ രാമന്. ഇടതു സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ഭാരതീയ കിസാന്‍ മോര്‍ച്ച ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുകുന്നില്‍ കര്‍ഷകനായ പുത്തന്‍വീട് പ്രമോദിന്റ വീട് വീട്ടില്‍ ആളില്ലാത്ത സമയത്ത് പൂട്ട് കുത്തി തുറന്ന് ജപ്തി ചെയ്ത് മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സര്‍ഫാസി നിയമ പ്രകാരമാണ്.കേരളത്തില്‍ 80000 കര്‍ഷകര്‍ ഇത്തരത്തില്ജപ്തി ഭീഷണി നേരിടുകയാണ്.
ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്ന് വായ്പയെടുത്ത് 15 ലക്ഷം രൂപ കുടിശ്ശികയായ കേസില്‍ കോടതി നിയോഗിച്ച കമ്മീഷനും ബാങ്കധികൃതരും ചേര്‍ന്നാണ് അഞ്ചുകുന്നില്ജപ്തി നടത്തിയത്. 21ന്ഉച്ചക്ക് പന്ത്രണ്ടരയോടെ എത്തിയ കമ്മീഷനും ബാങ്കധികൃതരും എത്തുമ്പോള്‍ പ്രമോദ് സ്ഥലത്തില്ല. ബാങ്കധികൃതര്‍ ഇയാളെ ഫോണില്‍ വിളിച്ചാണ് ജപ്തി ചെയ്യുന്ന വിവരം അറിയിച്ചത്. മാര്‍ച്ച് 5 നു ചേര്‍ന്ന മന്ത്രിസഭാ തീരുമാനത്തിലെ രണ്ട് അജണ്ടകളില്‍ കുത്തകമുതലാളിമാരെ പ്രീണിപ്പിക്കുന്നതിനായി പതിച്ചു നല്കിയ ഭൂമിയിലെഘനനത്തിനുള്ള ഉത്തരവു നിമിഷങ്ങള്‍ക്കുള്ളില്‍ പുറപ്പെടുവിക്കുകയും കര്ഷകമൊറൊട്ടോറിയം നടപടികള്ദിവസങള് കഴിഞ്ഞിട്ടും ഉത്തരവ് ഇറക്കാതിരിക്കുകയും ചെയ്തതിലൂടെ പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പും കെടുകാര്യസ്ഥതയും മറനീക്കി പുറത്തു വന്നിരിക്കുകയാണ്.പ്രളയം തകര്‍ത്ത കേരളത്തിലെ കര്‍ഷകരെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണ്.
പ്രളയത്തില്‍ എല്ലാം നഷ്ടമായ കര്‍ഷകരുടെ കടങ്ങള്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി.പ്രളയാന്തര കേരളത്തിന് പ്രഖ്യാപനമല്ല ആവശ്യം. ബാങ്കുകള്‍ കര്‍ഷകരുടെ മേല്‍ നടത്തുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചു മൊറട്ടോറിയം അടിയന്തിരമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
അനുദിനം കേരളത്തില്‍ വര്‍ദ്ദിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളെ കണ്ടില്ലെന്നുനടിക്കുന്ന പിണറായി സര്‍ക്കാര്‍ വടക്കേ ഇന്ത്യയിലെ കര്ഷകര്ക്കുവേണ്ടിമുതലക്കണ്ണീരൊഴുക്കുന്നതു പരിഹാസ്യമാണ്. മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവു ലഭിക്കാതെ കര്‍ഷകര്‍ക്കെതിരെയുള്ള നടപടികള്നിര്ത്തിവക്കാനാകില്ല എന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റില്‍ പാവപ്പെട്ട കര്ഷകരെസഹായിക്കുന്നതിനായി പ്രഖ്യാപിച്ച പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി 3 ആഴ്ച്ചക്കുള്ളില് നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ കര്‍ഷക സമീപനവും പിണറായി സര്‍ക്കാരിന്റെ കര്‍ഷക സമീപനവും തിരിച്ചറിയണമെന്നും, ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇതിനു തക്കതായ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം എല്ലാ കര്‍ഷകരോടും ആവശ്യപ്പെട്ടു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ രാജന് അദ്ധ്യക്ഷത വഹിച്ചു.കൂട്ടാറദാമോദരന്,സുരഷ്അരിമുണ്ട,പി.എം.അരവിന്ദന് , പി.ജി ആനന്ദകുമാര്‍, കെ.നന്ദന്, എ.വേണു, എന്നിവര്‍ സംസാരിച്ചു





Leave a Reply