July 14, 2026

കെ. പി. എസ്. ടി.എ. അധ്യാപകർക്ക് യാത്രയപ്പ് നൽകി.

0
kpsta-1
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: വൈത്തിരി ഉപജില്ലയില്‍ സര്‍വീസില്‍നിന്നു വിരമിക്കുന്ന കെപിഎസ്ടിഎ അംഗങ്ങളായ അധ്യാപകര്‍ക്കു അസോസിയേഷന്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ ജോര്‍ജ്, ഇതേ വിദ്യാലയത്തിലെ ദേവസ്യ കുടിലില്‍, മുണ്ടേരി ജിവിഎച്ച്എസ്എസിലെ പി.ജെ. വത്സ, ഉഷാകുമാരി, വൈത്തിരി എച്ച്‌ഐഎം യുപിയിലെ ടി. ജസി, നടവയല്‍ സെന്റ് തോമസ് യുപിയിലെ  പി.ഡി. ജോര്‍ജ്, പള്ളിക്കുന്ന ആര്‍സി യുപിയിലെ  സ്‌കൂളിലെ ത്രേസ്യാമ്മ തോമസ്, തരിയോട് ജിഎല്‍പി  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി. ചിന്നമ്മ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. 
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് ബെന്‍സിലാല്‍ അധ്യക്ഷത വഹിച്ചു. സുരേഷ്ബാബു വാളല്‍, ടോമി ജോസഫ്, ദേവസ്യ കുടിലില്‍, പി.എം. ജോസ്, എം.വി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *