June 21, 2026

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതി ഒന്നാം ഘട്ട സമർപ്പണം ശനിയാഴ്ച

0
IMG-20190328-WA0027
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ  ഒന്നാം ഘട്ട സമർപ്പണം  ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

  പ്രളയക്കെടുതിയിൽപ്പെട്ട് ക്യാമ്പുകകിൽ കഴിഞവർക്ക്   പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ  അടിയന്തര സഹായമായി   ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ എത്തിച്ചു നൽകിയിരുന്നു.   ഏറ്റവും അർഹരായ ആളുകളെ സർവേയിലൂടെ കണ്ടെത്തിയാണ് വീട് നിർമ്മിച്ചു നൽകിയത്. ആദ്യഘട്ടത്തിൽ എട്ട് വീടുകളാണ്  നിർമ്മാണം പൂർത്തീകരിച്ചത്.  മറ്റ് ഉപജീവന മാർഗ്ഗങ്ങളും ഈ കുടുംബങ്ങൾക്ക് ഒരുക്കി കൊടുത്തു. 30-ന് രാവിലെ 11-ന് നടക്കുന്ന കുടുംബ സംഗമം   പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി  സി.പി. മുഹമ്മദ്  ബഷീർ    ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് ഗാന്ധി പാർക്കിൽ നടക്കുന്ന ചടങ്ങിൽ      ദേശീയ ജനറൽ സെക്രട്ടറി  മുഹമ്മദലി ജിന്ന  പുനരധിവാസ പദ്ധതി സമർപ്പണം ഉദ്ഘാടനം ചെയ്യും .സംസ്ഥാന  പ്രസിഡണ്ട്  നസ്റുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും .എസ് . ഡി. പി. ഐ. ദേശീയ പ്രസിഡണ്ട്     എം.കെ. ഫൈസി മുഖ്യാതിഥി ആയിരിക്കുമെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് പി.ടി. സിദ്ദിഖ് ,ജില്ലാ സെക്രട്ടറി എസ്. മുനീർ, മുഹമ്മദ് ആസിഫ്  എന്നിവർ    എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *