April 17, 2026

എൽ.ഡി.എഫിന് സുനീർ തന്നെ: എൻ.ഡി.എ.യിൽ ബി.ഡി. ജെ.എസ്. എങ്കിൽ തുഷാർ : ബി.ജെ.പി.യാണങ്കിൽ സുരേഷ് ഗോപി ?

0
IMG-20190330-WA0049
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാഹുൽഗാന്ധി വയനാട്ടിൽ  മത്സരിക്കുന്നതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ചിത്രം ആകെ മാറി.  എൽ .ഡി .എഫ് സ്ഥാനാർത്ഥി സി.പി.ഐ. യിലെ പി.പി. സുനീർ തന്നെയായിരിക്കും. എന്നാൽ എന്നാൽ എൻ. ഡി.എയിൽ  .  ബി.ഡി.ജെ.എസ്  സീറ്റ്  ബി.ജെ. പി.ക്ക് വിട്ടുനൽകും .രാഹുൽ വരികയാണങ്കിൽ സീറ്റ് ബി.ജെ.പി.ക്ക് നൽകുമെന്ന് നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ബി.ജെ. പി. മത്സരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

 താമര ചിഹ്നത്തിൽ മത്സരം വേണമെന്നും  താരതിളക്കമുള്ള സ്ഥാനാർത്ഥി രാഹുലിനെതിരെ വേണമെന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് ബി.ജെ. പി. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ പറഞ്ഞു. അങ്ങനെയാണങ്കിൽ അത് സുരേഷ് ഗോപിയായിരിക്കുമെന്നാണ്  നേതാക്കൾ നൽകുന്ന സൂചന.എന്നാൽ അതല്ല സീറ്റ് ബി.ഡി.ജെ.എസ്. തന്നെ നിലനിർത്തി തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറുമെന്ന ചർച്ചയും നടക്കുന്നുണ്ട്. നിലവിൽ പൈലി വാത്യാട്ട് ആണ്  ബി.ഡി.ജെ. എസ്. സ്ഥാനാർത്ഥി
എൽ. ഡി.എഫിന്

സുനീർ തന്നെ മതിയെന്നും വിജയത്തിൽ ആശങ്കയില്ലന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു. സുനീർ ശനിയാഴ്ച നാമനിർദ്ദേശ പത്രിക നൽകിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *