April 29, 2024

ഒടുവിൽ ആ പ്രഖ്യാപനം വന്നു: വയനാട്ടിൽ രാഹുൽ തന്നെ മത്സരിക്കും.

0
Img 20190331 Wa0000
സി.വി. ഷിബു

കൽപ്പറ്റ: ഒടുവിൽ കാത്തിരുന്ന ആ പ്രഖ്യാപനം വന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കും .മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. രാഹുൽ അമേഠി കൂടാതെ  രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുക്കുമെന്ന  വാർത്ത വന്ന് ഒമ്പതാം ദിവസമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. നെഹ്റു കുടുംബത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ കേരളത്തിൽ നിന്ന് പാർലമെന്റ് സീറ്റിലേക്ക് മത്സരിക്കുന്നത്. 
തെക്കേ ഇന്ത്യയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടുന്നതിന് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ഉപകരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പാർലമെൻറ്  മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം രണ്ട് തവണയും കോൺഗ്രസിൽ നിന്നുള്ള എം.ഐ. ഷാനവാസ്  വിജയിച്ച വയനാട് മണ്ഡലം  കോൺഗ്രസിന്റെയും  യു.ഡി. എഫിന്റെയും   ഉറച്ച മണ്ഡലമാണ്. രാഹുലിനെ പാർലമെന്റിൽ  എത്തിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലമണന്നും എ.കെ. ആന്റണി പറഞ്ഞു.   വയനാട്ടിൽ  രാഹുൽ മത്സരിക്കുന്നത്  ഇടത് മുന്നണിക്കെതിരെയാണന്നും  ഇടതുപക്ഷത്തിന്റെ വിജയത്തിൽ ആശങ്കയില്ലന്നും  തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ ആകുമെന്നും മുഖ്യമന്ത്രി  പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം വന്നതോടെ  ഏറെ പ്രതീക്ഷയിലാണ് വയനാട്ടിലെ സാധാരണ ജനങ്ങൾ .കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്നത് എങ്ങനെ ഇടതുപക്ഷത്തിനെതിരാകും എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *