June 21, 2026

സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു.  ജില്ലാ ലേബര്‍ ഓഫീസര്‍  കെ. സുരേഷ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തര്‍ക്കം ഒത്തുതീര്‍ന്നത്.  തൊഴിലുടമകള്‍ 10,500 രൂപ ബോണസായി തൊഴിലാളികള്‍ക്ക് നല്‍കും. ഓണത്തിന് 5000, ക്രിസ്തുമസിന് 3000, പെരുന്നാളിന് 2500 എന്നിങ്ങനെ 3 ഗഡുക്കളായാണ് തുക നല്‍കുക.  തൊഴിലുടമകള്‍ തുക തൊഴിലാളികള്‍ക്ക് നല്‍കി ബന്ധപ്പെട്ട രേഖകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും. എം.എസ് സുരേഷ് ബാബു (സി.ഐ.ടി.യു),  പി.പി ആലി (ഐ.എന്‍.ടി.യു.സി), പി.കെ കുഞ്ഞിമൊയ്തീന്‍ (ഐ.എന്‍.ടി.യു.സി),  ഇ.ജെ ബാബു (എ.ഐ.ടി.യു.സി),  കെ.ബി രാജുകൃഷ്ണ (എച്ച്.എം.എസ്),  ഹരിദാസന്‍ തയ്യില്‍ (ബി.എം.എസ്), സി.പി കുര്യാക്കോസ് (പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍), ടി.കരിം (പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍), സദാശിവന്‍ (പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *