കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് വിൻസെൻറ് ഡീ പോൾ സഭാംഗമായ സിസ്റ്റർ മരീന മുണ്ടയ്ക്കൽ എസ്.സി.വി(63) നിര്യാതയായി
സിസ്റ്റർ മരീന എസ്.സി.വി
വിൻസൻറ്ഗിരി, മാനന്തവാടി
കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് വിൻസെൻറ് ഡീ പോൾ (വിൻസെൻഷ്യൻ സിസ്റ്റേഴ്സ്) സഭാംഗമായ സിസ്റ്റർ മരീന മുണ്ടയ്ക്കൽ എസ്.സി.വി(63) നിര്യാതയായി. സംസ്കാര ശുശ്രൂഷ 04.09. 2019 (ബുധനാഴ്ച) രാവിലെ10.30 ന് മാനന്തവാടി വിൻസൻറ്ഗിരി ജനറലേറ്റിൽ ആരംഭിക്കുന്നതാണ്.
പരേതരായ മുണ്ടക്കൽ ഫ്രാൻസിസ്- ത്രേസ്യാ ദമ്പതികളുടെ പുത്രിയാണ്. സഹോദരങ്ങൾ ജോസഫ് മുണ്ടക്കൽ (തേർത്തല്ലി), തോമസ് മുണ്ടക്കൽ ( കുടക്കച്ചിറ), ഏലിക്കുട്ടി കൈമളേട്ട്, റവ.സി. ട്രീസ ഫ്രാൻസിസ് എസ്.എം.എം.ഐ (തിരുനെൽവേലി), എബ്രഹാം മുണ്ടക്കൽ (തേർത്തല്ലി), പരേതരായ ജോൺ ഫ്രാൻസിസ് , ജോർജ് ഫ്രാൻസിസ് എന്നിവരാണ്. വിൻസൻറ് ഗിരി മാനന്തവാടി, ചെന്നലോട്, മരക്കടവ് , ആലുവ, കുറവിലങ്ങാട്, മധ്യപ്രദേശ് , അത്മാക്കൂർ (ആന്ധ്ര), മേദ്രമെറ്റ്ല (ആന്ധ്ര) അലിരാജ്പെട്ട് (തെലങ്കാന) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Leave a Reply