October 21, 2026

സി.എച്ച് സെന്റര്‍ സി.എച്ച് അനുസ്മരണം 28ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സി.എച്ച് സെന്റര്‍ എട്ടാം വാര്‍ഷികവും, സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് അനുസ്മരണവും, 28ന് (ശനി) രാവിലെ 10 മണിക്ക് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. മുസ്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. പയന്തോത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിക്കും. ജില്ലാലീഗ് ഭാരവാഹികളായ പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, ടി മുഹമ്മദ്, യൂത്ത്‌ലീഗ് ഭാരവാഹികളായ പി ഇസ്മായില്‍, കെ ഹാരിസ്, സി.കെ ഹാരിഫ്, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി എം.പി നവാസ് സംസാരിക്കും. പ്രമുഖ പണ്ഡിതന്‍ റാഷിദ് ഗസ്സാലി കാരുണ്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയം അവതരിപ്പിക്കും. ആലോചനാ യോഗത്തില്‍ റസാഖ് കല്‍പ്പറ്റ, ടി ഹംസ, സലിം മേമന, സലാം നീലിക്കണ്ടി, എസ്.എം ഷാഹുല്‍ ഹമീദ്, കണ്ണോളി മുഹമ്മദ്, പനന്തറ മുഹമ്മദ്, അഡ്വ.എം.സി.എം ജമാല്‍, എ.പി ഹമീദ്, എന്‍ മൊയ്തീന്‍കുട്ടി സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *