May 5, 2024

പച്ചപ്പ്: പ്രത്യേക അദാലത്ത്

0
  
        കിലയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍  സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക അദാലത്തില്‍ വൈത്തിരി താലൂക്കില്‍  പുതിയ റേഷന്‍കാര്‍ഡ് നല്‍കല്‍, ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ വിവിധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും.കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള
എം.സി. ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച
 ( 05.9.19)
രാവിലെ 10 മണിക്ക്  (പഴയ ജിനചന്ദ്ര ഓഡിറ്റോറിയം,അയ്യപ്പ ക്ഷേത്രത്തിന് സമീപം) എത്തണമെന്ന് പച്ചപ്പ് പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.   റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനായി ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മുഴുവന്‍ അംഗങ്ങളുടെയും അധാര്‍കാര്‍ഡ്, മറ്റ് റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ കാര്‍ഡ് ഉടമയുടെ സമ്മത പത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് അപേക്ഷ എന്നിവയുമായി എത്തണം. വൈത്തിരി താലുക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ളവര്‍ക്കാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. 
      കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ അര്‍ഹരായ കുടുബങ്ങളുടെ കാര്‍ഡ് വിതരണവും അദാലത്തില്‍ നടത്തും. ഇതിനായി മുന്‍ വര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്/പ്രധാന മന്ത്രിയുടെ കത്ത്, റേഷന്‍ കാര്‍ഡ്, അധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന അദാലത്തില്‍ പങ്കെടുക്കുന്നവര്‍ കൃത്യമായ എല്ലാ രേഖകളും സഹിതം കല്‍പ്പറ്റ എം.സി. ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക്  (പഴയ ജിനചന്ദ്ര ഓഡിറ്റോറിയം,അയ്യപ്പ ക്ഷേത്രത്തിന് സമീപം) എത്തണമെന്ന് പച്ചപ്പ് പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *