August 14, 2026

വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്: 430 ലിറ്റർ വാഷ് പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
വൻ വ്യാജവാറ്റ് വേട്ട: 
 വാളാട് ടൗണിലും മേലേ വരയാലിലും പരിസര പ്രദേശങ്ങളിലുമായി ചാരായം വാറ്റി വിൽപ്പന നടത്തി വരുന്ന  മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജ് എടത്തന ദേശം കരയോത്തിങ്കൽ വീട്ടിൽ ബാലചന്ദ്രൻ  51/19 എന്ന ആളെ 5 ലിറ്റർ ചാരായവും 430 ലിറ്റർ വാഷും ആയി മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ടി.ഷറഫുദീനും സംഘവും അറസ്റ്റു ചെയതു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് പ്രതിയെ പിടികൂടിയത്. രണ്ട് ബാരലും മറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജയകുമാർ കെ കെ ,വിജേഷ് കുമാർ പി, അഖിൽ കെ.എം രാജേഷ് ,വിപിൻ പി എന്നിവർ ഉണ്ടായിരുന്നു. ഇയാളെ  ബഹു മാനന്തവാടി ജെ.എഫ്.എം.(രണ്ട്)  കോടതി മുമ്പാകെ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *