July 16, 2026

ദുരിതാശ്വാസ പ്രവര്‍ത്തകരെ ദയ ഗ്രന്ഥശാല ആദരിച്ചു

0
IMG-20190914-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട്ടിലെ പുത്തുമലയിലും മറ്റു ദുരന്തബാധിത പ്രദേശങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് വയനാടിന് അഭിമാനമായി മാറിയ ബ്രേവ് എമര്‍ജന്‍സി ടീം പിണങ്ങോട്  അംഗങ്ങളെയും ചൂരല്‍മല  കാരുണ്യ എമര്‍ജന്‍സി ടീം അംഗങ്ങളെയും  ദയഗ്രന്ഥശാലയില്‍ വെച്ച് ആദരിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ബി നസീമ നിര്‍വഹിച്ചു.  നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍ (നന്മ) ഗ്രന്ഥശാലയുമായി സഹകരിച്ചു  നല്‍കുന്ന ബെറ്റ് അംഗങ്ങള്‍ക്കുള്ള  റെസ്ക്യൂ ഉപകരണങ്ങളുടെ കൈമാറ്റവും ചടങ്ങില്‍ വെച്ച് നടന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്  .കെ.എം രാഘവന്‍  മുഖ്യ പ്രഭാഷണം നടത്തി. 
ദയ ഗ്രന്ഥശാല വൈസ് പ്രസിഡന്‍റ്  ജലീല്‍ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി സജീവ്, പി സി, താഹിര്‍.പി. സി, നൗഷാദ്.കെ.കെ, പുനത്തില്‍ മുഹമ്മദ്, അസീസ്.സി കെ, കുനിയില്‍ അബൂബക്കര്‍, അലി അഷ്ഹര്‍, അബു. കെ.എച്, നജീബ് പിണങ്ങോട് ,ബുഷ്ഹര്‍,  സമീര്‍ മൊട്ടത്താന്‍, നാസര്‍ തുര്‍ക്കി  തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *