October 19, 2026

വയനാട്ടിൽ ഹർത്താൽ ദിനത്തിൽ മുഴുവൻ കടകളും തുറക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി.

0
IMG-20190927-WA0214.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഷേധത്തിന്റെ പേരിൽ ഹർത്താൽ എന്ന അവകാശനിഷേധം
ഇനിയും ആവർത്തിക്കാൻ അനുവദിക്കില്ല -ഏകോപന സമിതി.
കൽപ്പറ്റ: ദേശീയ പാത 766 അടച്ച് പൂട്ടാനുള്ള നീക്കത്തെ അതിയായ ആശങ്ക
യോടെ ആണ് വയനാട്ടിലെ വ്യാപാരികൾ കാണുന്നത്. രാത്രി യാതാ ഗതാഗത
നിരോധനം ആരംഭിച്ചതു മുതൽ അതിനെ മറികടക്കാൻ കേരള വ്യാപാരി വ്യവ
സായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്കും
മറ്റു സമരങ്ങൾക്കും പുറമെ നിരോധനം നീക്കി കിട്ടാൻ ബഹു:സുപ്രീം കോടതിയെ
സമീപിക്കുകയും പ്രഗൽഭ അഭിഭാഷകരെ വെച്ച് കേസ് നടത്തികൊണ്ടിരിക്കുക
യുമാണ്.
– രാത്രി യാത്രാ നിരോധനം നടപ്പിൽ വന്ന സമയത്ത് ചേരിതിരിഞ്ഞ് വിഘടിച്ച
നിൽക്കുകയും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ചില രാഷ്ട്രീയ പാർട്ടി
കൾ ഉറക്കം നടിക്കുകയും ചെയ്തപ്പോൾ ഏകോപന സമിതി തന്നെ രംഗത്ത് സജീ
വമായിരുന്നു. കേരള സമൂഹം ഏറെ ത്യാഗവും ക്ലേശവും സഹിച്ച് ഇവിടെ നിന്ന്
തുടച്ചു നീക്കി കുഴിച്ചു മൂടിയ ഹർത്താൽ എന്ന അവകാശ നിഷേധത്തെ പുനരുജ്ജീ
വിപ്പിക്കാൻ നടത്തുന്ന ഒരു ശ്രമവും എന്ത് കാര്യത്തിനായാലും വയനാട്ടിലെ
വ്യാപാര സമൂഹം പിൻതുണക്കുകയോ അംഗീകരിക്കുകയോ ഇല്ല.
2019 ഹർത്താൽ വിരുദ്ധ വർഷമാക്കിയിട്ടുള്ള സംഘടന പ്രഖ്യാപനം എന്ത്
വിലകൊടുത്തും വളരെ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും.
– ചില രാഷ്ട്രീയക്കാർക്കും അവരുടെ റാൻമൂളികൾക്കും തൊഴിൽ ചെയ്യുന്ന
വരുടെ മേൽ അക്രമവും കൊള്ളിവെപ്പും നടത്താനുള്ള അവകാശ ദിനമായി മാറിയി
ഹർത്താൽ എന്ന പ്രാകൃത പ്രതിഷേധ മാർഗ്ഗത്തെ കേരളത്തിലെ പൊതു സമൂഹ
ത്തിന്റെ പിൻതുണയോടെ, നീതി പീഠത്തിന്റെ ശക്തമായ ഇടപെടലിലൂടെ  ഹർത്താലിനെ ജനം തള്ളിയതാണ്.  ഹർത്താലി
നെതിരെയുള്ള പോരാട്ടത്തിൽ പതിനായിരക്കണക്കിന് വ്യാപാരികൾ ബലിയാടായി
ട്ടുണ്ട്. കോടികൾ നഷ്ടപ്പെടുത്തിയും കോടതികളിൽ കേസ് നടത്തിയും പ്രാദേ
ശികമായി വ്യാപാരികൾ രാഷ്ട്രീയ നേതാക്കളുടെ ശത്രുക്കളായതും നാം മറന്നി
ട്ടില്ല. 2010 ലെ ദേശീയ പാതയിലെ രാതി നിരോധനവും ഇപ്പോൾ പാത പകലും
അടക്കാനുമുള്ള നീക്കത്തിനു മെതിരെ വയനാട് അടക്കമുള്ള ഉത്തരമലബാറിലെ
മുഴുവൻ ജനങ്ങളും ഒറ്റക്കെട്ട് തന്നെയാണ് ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടി
യുടെ മാത്രം ആവിശ്യമല്ല. കഴിഞ്ഞ 10 കൊല്ലമായി ഗൗരവമായി ചർച്ച ചെയ്യുന്ന
വിഷയത്തെ രാഷ്ട്രീയക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ച് ശക്തമായി
യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം.
സംസ്ഥാന സർക്കാറിന്റെ നേത്യത്വത്തിൽ സംസ്ഥാനത്തെ എം.എൽ.മാരും, എം.
പിമാരും കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തിക്കാൻ ഉത്തരവാ
ദിത്വപ്പെട്ട ജനനേതാക്കൾ തയ്യാറാകണം. പ്രശ്ന പരിഹാരം സാദ്ധ്യമാകണമെങ്കിൽ
കേന്ദ്ര സർക്കാർ ഇടപെടണം. സൂപീം കോടതിയിൽ പല സംഘടനകൾ പല
വക്കീൽമാരെ വെച്ച് കേസ് വാദിച്ചാൽ കോടതി വിധി പികൂലമാകുമെന്ന സാഹ
ചര്യം ഇല്ലാതാക്കാൻ കേരള സർക്കാരിനെ മുൻനിർത്തി മികച്ച അഭിഭാഷകനെ
വെച്ച് കേസ് വാദിക്കണം.
– മേൽ വിഷയത്തിൽ കാര്യങ്ങൾ ഇതായിരിക്കെ രാഷ്ട്രീയ പെരുമ കാണിക്കാൻ
ഹർത്താൽ പ്രഖ്യാപിച്ച് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം ഗതാഗത നിരോധ
നത്തെ കാണുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. ഇവർക്ക് പൊതു
സമൂഹത്തോടോ തന്നോട് തന്നെയോ യാതൊരു പ്രതിബന്ധതയുമില്ലാതെ യാന്തി
ക മായി എന്തെങ്കിലും ചെയ്യുന്ന സമീപനമാണ് ദർശിക്കാൻ കഴിയുക.
ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ വയനാട്ടിലെ മുഴുവൻ വ്യാപാരി
കളും യോജിച്ച പ്രക്ഷോഭങ്ങൾക്ക് ഒരേ മനസ്സോടെ ഒപ്പമുള്ളപ്പോൾ ജനങ്ങളുടെ
ഒരുമ തകർത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ല. ആയ
തിനാൽ ജനങ്ങൾ വെറുക്കുന്ന പൊതു ജനങ്ങളുടെ ഇടയിൽ വിഭാഗീയതയായും
ചേരുതിരുവുണ്ടാക്കുന്ന ഹർത്താൽ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ പിൻ വലി
ക്കാൻ തയ്യാറാകണം. വയനാട് ജില്ലയിൽ കർണ്ണാടകത്തിലേക്കുള്ള രണ്ടു പ്രധാന
പാതകളാണ് ഗതാഗത നിരോധനം മൂലം ബുദ്ധിമുട്ടുന്നത്. രണ്ടിന്റെയും പ്രാധാന്യം
വയനാട് ജില്ലയിലെ വ്യാപാരികളെ ബാധിക്കുന്നതാണ്. വ്യാപാരികൾ ഈ വിഷയത്തിൽ ലോംഗ് മാർച്ച് നടത്തുമെന്നും ഇവർ പറഞ്ഞു. 
പത്ര സമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി ഒ.വി.വർഗ്ഗീസ്, ജില്ല ട്രഷറർ ഇ.
ഹൈദു, ജില്ല വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ, സി.രവീന്ദ്രർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *