July 17, 2026

നഗര നവീകരണം: കൽപ്പറ്റയിൽ കൈയ്യേറ്റങ്ങൾ പൊളിച്ചു തുടങ്ങി.

0
IMG-20190927-WA0211.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ 
ജില്ലാ ആസ്ഥാനമായ കൽപ്പറ്റ ടൗണിലെ നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കി തുടങ്ങി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു മാണ് നടപടികൾ ആരംഭിച്ചത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുൻവശത്തേക്ക് ഇറക്കി കെട്ടിയ കൈയ്യേറ്റങ്ങൾ ജെ സി ബി ഉപയോഗിച്ചാണ് പൊളിച്ചു നീക്കുന്നത്. അഞ്ച് കോടി രൂപ ചിലവിലാണ് കൽപ്പറ്റ  ടൗൺ നവീകരിക്കുന്നത്. കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയതിന് വ്യാപാരികൾ കാര്യമായ എതിർപ്പ് ഉന്നയിച്ചിട്ടില്ല. ഒരു മാസം നീണ്ടു നിന്ന സർവ്വേ നടപടികൾക്ക് ശേഷമാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. . അശാസ്ത്രീയമായ രീതിയിലാണ് സർവ്വേ നടത്തിയതെന്ന് കാണിച്ച് നഗരത്തിലെ നാല് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ഇതാണ് ദേശീയപാത അതോറിറ്റിയെയും നഗരസഭയെയും കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കുന്നതിനും പ്രേരിപ്പിച്ചത്. ഫുട്പാത്ത് നവീകരണം, നടപ്പാത നിർമ്മാണം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് വ്യാപാരികളുടെ ഭാഗത്തുനിന്നും കാര്യമായ എതിർപ്പ് ഉയരാത്തത് അധികൃതർക്ക് ആശ്വാസമായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *