കെട്ടിട വാടക നിയന്ത്രണ ബിൽ പാസാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
മാനന്തവാടി:
വ്യാപാര മേഖലയെ സംരക്ഷിക്കാൻ കെട്ടിട വാടക നിയന്ത്രണ ബിൽ പാസാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.1965 ലെ വാടക നിയന്ത്രണ നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് ഇപ്പോൾ വ്യാപാരികൾക്ക് ഗുണകരമല്ല. കാട്ടിക്കുളത്ത് വെച്ചു നടന്ന സമ്മേളനം സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ദിനേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി.ശിവദാസൻ അധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി ടി. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷർബേബി ചെറിയാൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.2019ലെ മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാർ നിർവ്വഹിച്ചു.കെ.എം. വർക്കി മാസ്റ്റർ, ടി.സി.ജോസ്,
കെ.സിജിത്ത്,ടി. രത്നാകരൻ, പി.ജെ.ജോസ്, പി.കെ.സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ സി.കെ.ശങ്കരൻ സ്വാഗതവും കൺവീനർ കെ.എസ്.വിജീഷ് നന്ദിയും. സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ പ്രകടനം നടന്നു. ഭാരവാഹികൾ
ടി.സുരേന്ദ്രൻ ' ( പ്രസിഡന്റ്)
രാജൻ വർഗ്ഗീസ്, കെ.കെ.രമേശൻ, പി.ജി.ബിന്ദു (വൈസ് പ്രസിഡന്റ്)
കെ.പി.ശ്രീധരൻ (സെക്രട്ടറി)
എം.ആർ.സുരേഷ്, ബേബി ചെറിയാൻ, കെ.എസ്.വിജേഷ് (ജോയിന്റ് സെക്രട്ടറി)
എ.വി.ശിവദാസൻ( ട്രഷറർ).




Leave a Reply