May 6, 2026

ഭ്രൂണഹത്യ നിയമഭേദഗതി തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണം :ചെറുപുഷ്പ മിഷൻ ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
ഭ്രൂണഹത്യ നിയമഭേദഗതി തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണം :ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത
ഭ്രൂണഹത്യ നിയമഭേദഗതി തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന്  ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതാ സമിതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഒരു ഗർഭസ്ഥശിശുവിന്റെയും അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തു വരുന്ന ഒരു ശിശുവിന്റെ യും മനുഷ്യജീവൻ  ഒന്നു തന്നെയാണ്. അവ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ടുതന്നെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ഭേദഗതിബിൽ  മനുഷ്യന്റെ മൗലിക അവകാശത്തിനുമേലുള്ള കടന്നുകയറ്റവും വെല്ലുവിളിയുമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മാനന്തവാടി രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ പറഞ്ഞു. രൂപത  പ്രസിഡന്റ് രഞ്ജിത് മുതു പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി ടോം ജോസ് പൂവക്കുന്നേൽ, ജോമോൻ, ടോണി, ആര്യ  എന്നിവർ സംസാരിച്ചു രൂപത എക്സികുട്ടീവ് അംഗങ്ങൾ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *