‘പുഞ്ചിരി’ സൗജന്യ മുഖവൈകല്യ നിവാരണ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
മാനന്തവാടി ∙ സെന്റ്ജോൺസ് ആംബുലൻസ് ഇന്ത്യ, ജ്യോതിർഗമയ, പോച്ചപ്പൻ
ചാരിറ്റബിൾ ട്രസ്റ്റ്, വേവ്സ് ഇന്ത്യ എന്നീ സംഘടനകൾ ചെർന്ന് നടത്തുന്ന
പുഞ്ചിരി പദ്ധതിയുടെ ഭാഗമായി സൗജന്യ മുഖവൈകല്യ നിവാരണ നേത്രരോഗ നിർണ്ണയ
ക്യാമ്പ് നടത്തി. പനമരം ജിഎൽപി സ്കൂളിൽ നടന്ന ക്യാംപ് ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വേവ്സ്
ഇന്ത്യ ജില്ലാ ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.
ജസ്റ്റിൻചെഞ്ചട്ടയിൽ, ബെസ്സി പാറക്കൽ, അസൈനാർ പനമരം, ടി. സലിം, കെ.പി.
മുരളിധരൻ, അമ്മദ് നടുക്കണ്ടി, പി. മെഹ്ബുബ്, എം.കെ. നാസർ, റോയി ജോസഫ്
എന്നിവർ പ്രസംഗിച്ചു.





Leave a Reply