August 13, 2026

പ്രതിഷേധം വകവെക്കാതെ മൊബൈൽ ടവർ നിർമ്മാണം:.ശക്തമായ സമരത്തിനൊരുങ്ങി നാട്ടുകാർ

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ചീരാംകുന്ന് ഗാന്ധി നഗറിൽ പണിതുയർത്തുന്ന സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവറിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്.6 മാസങ്ങൾക്ക് മുൻപാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ടവർ നിർമ്മാണ പ്രവൃത്തിക്കായ് പ്രാരംഭ നടപടികൾ തുടങ്ങിയത്. ആരംഭ ഘട്ടത്തിൽ തന്നെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ ടവർ നിർമ്മാണ പ്രവൃത്തികൾ നിർത്തിവെക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് നിർമ്മാണ പ്രവൃത്തികളുമായി മുന്നോട്ടു പോവുകയാണ് കമ്പനി ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും തന്നെ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ജനജീവിതത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നത്തിന് ടവർ ഇടയാകുമെന്ന കാരണത്താലാണ് നിർമ്മാണം തടസ്സപ്പെടുത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത് . ഈയൊരു സാഹചര്യത്തിൽ ബന്ധപ്പെട്ടവർ ഇടപ്പെട്ട് ടവർ നിർമ്മാണം നിർത്തിവെക്കണമെന്നും അല്ലാത്ത പക്ഷം സ്ത്രീകളും കുട്ടികളുമുൾപ്പടെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നാണ് നാട്ടുകാർ പറയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news