September 5, 2026

ശോഭയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. കുറുക്കൻമൂല കളപ്പുര ആദിവാസി കോളനിയിലെ ശോഭയുടെ മരണത്തിൽ 
സമഗ്രഅന്വേഷണം വേണമെന്ന് ബിജെപി. 
മദ്യവും മയക്കുമരുന്നും കൊടുത്ത് ആദിവാസി സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന സംഘങ്ങൾ വയനാട്ടിലെ ആദിവാസി കോളനികളിൽ സജീവമാണ്. ഇത്തരം സംഘങ്ങളെയും,  ശോഭയുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കപ്പെടുന്ന പരിസരവാസിയായ യുവാവിനെ ക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതിനു മുൻപുതന്നെ മരണകാരണം ഷോക്കേറ്റാണെന്ന പ്രചരണം  ചില ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കണ്ണൻ കണിയാരം അധ്യക്ഷത വഹിച്ചയോഗത്തിൽ വിൽഫ്രഡ് ജോസ്, കെ ജയചന്ദ്രൻ, ജി കെ മാധവൻ, മനോജ്‌ പിലാക്കാവ്, മനോജ്‌ പാൽവെളിച്ചം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *