April 20, 2026

കൂട്ടുകാരിക്ക് പിറന്നാൾ സമ്മാനം നൽകാൻ വീട്ടിൽ പോയി: പോക്സോ കേസിൽ കുടുങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
അര്‍ദ്ധരാത്രിയില്‍  വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെതിരെ പോക്‌സോകേസ്
വെള്ളമുണ്ട; അര്‍ദ്ധരാത്രിയില്‍ വീട്ടിലതിക്രമിച്ചു കയറിയ യുവാവിനെതിരെ പോക്‌സോ കേസ്.തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാനെ(20)തിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിനുള്ളില്‍ നിന്നും യുവാവിനെ വീട്ടുകാര്‍ പിടികൂടിയത്.വീട്ടിലെ പ്ലസ്ടുവിദ്യാര്‍ത്ഥിക്ക് ജന്മദിനസമ്മാനം നല്‍കാനായി വീട്ടില്‍ കയറിയതായിരുന്നു യുവാവ്.വീട്ടുകാര്‍ പോലീസിലേല്‍പ്പിക്കുകയും പെണ്‍കുട്ടി പരാതി നല്‍കുകയും ചെയ്തതോടെ യുവാവിനെതിരെ പോക്‌സോ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *