April 19, 2026

കെ പി സി സി സംസ്കാര സാഹിതി കാവൽ യാത്രക്ക് സ്വീകരണം നൽകി

0
IMG-20200212-WA0093.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                  കെ പി സി സി സംസ്ക്കാര സാഹിതിയുടെ സംസ്ഥാന പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന ഭരണഘടന സംരക്ഷണ കാവൽ യാത്രക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ ഉജ്വല സ്വീകരണം നൽകി. രാജ്യത്തെ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെ സമൂഹത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ അഡ്വ എൻ.കെ വർഗ്ഗീസ് അധ്യക്ഷം വഹിച്ചു.മുൻ മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ കൺവീനർ എൻ.വി പ്രദീപ് കമാർ, ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാള ൽ, വിനോദ് തോട്ടത്തിൽ ,ജില്ലാ ജനറൽ കൺവീനർ സി.കെ ജിതേഷ് എന്നിവർ പ്രസംഗിച്ചു. കാവൽ യാത്രയോടനുബന്ധിച്ച് നടത്തിയ പ്രതിരോധത്തിന്റെ വർത്തമാനം സാംസ്ക്കാരിക സദസ്സിൽ ഡോ: എം പി അനിൽ, സൂപ്പി പള്ളിയാൽ ,അഡ്വ.എംവേണുഗോപാൽ ,എം ജി ബി ജു, കെ.ജെ പൈലി, പി വി എസ് മൂസ്സ,ടി എ റെജി,എം അബ്ദുറഹ്മാൻ, മാധവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.എബ്രഹാം കെ മാത്യു ശ്രീജേഷ് ബി നായർ, കെഡി രവീന്ദ്രൻ, എം.കെ ഗിരീഷ് കുമാർ, അക്ബർ അലി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഞാൻ പൗരൻ പേര് ഭാരതീയൻ എന്ന നാടകവും അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *