May 19, 2024

ഒരുക്കങ്ങൾ പൂർത്തിയായി. :തോണിച്ചാൽ തിറ മഹോത്സവം 14,15 തിയതികളിൽ.

0
Img 20200212 Wa0159.jpg
മാനന്തവാടി: ഈ വർഷത്തെ തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോൽസവം 14, 15 തീയ്യതികളിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ഫെബ്രുവരി 14 ന് രാവിലെ  കഴകം ഉണർത്തൽ ചടങ്ങോടെ ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 6 മണിക്ക് കൊടിയേറ്റ് നടക്കും. തുടർന്ന് ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര കലകളായ ചാക്യാർക്കൂത്ത്, ഓട്ടം തുള്ളൽ എന്നിവ അരങ്ങേറും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശ്രീ മലക്കാരി സംഗീതാർച്ചന സമർപ്പണം നടക്കും. 3 മണിക്ക് മലയിൽ നിന്നും എഴുന്നള്ളത്ത് ചടങ്ങ് നടക്കും.വൈകീട്ട് 7 മണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ,ഭണ്ഡാരം എഴുന്നള്ളത്ത് എന്നിവ നടക്കും. 15 ന് പുലർച്ചെ 3 മണിക്ക് ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിൽ നിന്ന് കുംഭം എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് നടക്കും. രാവിലെ 8 മണിക്ക് ദേവീദേവൻമാരുടെ വെള്ളാട്ടുകൾ ആരംഭിക്കും. ഉച്ചക്ക് ശേഷം പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളൻ, പുള്ളിയാരതൻ തിറകൾ നടക്കും. വൈകീട്ട് 4 മണിക്ക് ക്ഷേത്രത്തിലെ പ്രധാന തിറയായ മലക്കാരി തിറ കെട്ടിയാടും. തുടർന്ന് കാളിയാരതൻ, വേട്ടക്കാളൻ, അതിരാളൻ, മുത്തപ്പൻ തിറകൾ നടക്കും. 16ന് രാവിലെ മലയിലേക്കും ഒതയോത്ത്  കരിങ്കാളി ക്ഷേത്രത്തിേലേക്കും മടക്കി എഴുന്നള്ളത്ത് നടക്കും. തിറ മഹോത്സവത്തിന്റെ ഭാഗമായി രണ്ട് ദിവസവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്ര  സമ്മേളനത്തിൽ പി.സോമസുന്ദരൻ ,വി.ജി തുളസീദാസ് ,അഖിൽ പ്രേം, മഹേഷ് പി.എം, കെ.കെ അണ്ണൻ, ഗോപാലകൃഷ്ണൻ സി.കെ, സി.കെ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *