September 5, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാലീഗ് പ്രതിഷേധ സദസ്സ് 20ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ 20ന് (വ്യാഴാഴ്ച) കല്‍പ്പറ്റയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാന്‍ വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണി മുതല്‍ കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിന് പരിസരം നടത്തുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുക്കും. വനിതാലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17ന് കോഴിക്കോട് നടക്കുന്ന സഹന സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. പാചക വാതക വില 144.50 രൂപയായി കുത്തനെ വര്‍ദ്ധിപ്പിച്ചത് കേന്ദ്രസര്‍ക്കാറിന്റെ യുദ്ധപ്രഖ്യാപനമാണെന്നും, വില വര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ നിരന്തരമുണ്ടാകുന്ന തോല്‍വികളെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ പാചക വാതകത്തിന്റെയും, ഇന്ധനങ്ങളുടെയും വില ഭീമമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളോട് പ്രതികാരം നടത്തുകയാണെന്നും യോഗം ആരോപിച്ചു. ജില്ലാ മുസ്‌ലിംലീഗ് ജനറൽ .സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. റസാഖ് കല്‍പ്പറ്റ, ജയന്തി രാജന്‍, ബഷീറ  അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, ആസ്യാമൊയ്തു, സല്‍മ മോയി, കെ കുഞ്ഞായിശ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *