May 18, 2024

പാചക വാതകത്തിന് വില കൂട്ടിയതിൽ മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചു

0
മാനന്തവാടി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ വർധിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി തന്നിരിക്കുകയാണ്. ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്. സാമ്പത്തിക ഞെരുക്കത്തിനിടയിൽ പാചകവാതക വില വർധിപ്പിച്ചത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. 
 
       കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ
ഗാർഹിക ഉപഭോക്‌താക്കൾക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വർധിപ്പിച്ച് ഇരുട്ടടി നൽകിയിരിക്കുകയാണ്. സിലിണ്ടറിന് 850.50 പെെസയാണ് പുതിയ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്‌ച വർധിപ്പിച്ചിരുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെയാണ് ഗാർഹിക ഉപഭോക്‌താക്കൾക്ക് 14.2 കിലോ പാചകവാതക സിലിണ്ടറിനു 146 രൂപ വർധിപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു വില വർധനവ് തൽക്കാലത്തേക്ക് മോദി സർക്കാർ മാറ്റിവച്ചത്. അടിക്കടി ഉണ്ടാകുന്ന എണ്ണ വില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻമ്പിച്ച മാറ്റമാണ് വരുത്തുന്നത്.  സർക്കാർ പൊതുജനങ്ങളുടെ കാര്യങ്ങൾ പഠിക്കുന്നില്ല. ഭരണം കിട്ടി എന്തും ചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. എന്ത് വില കൊടുത്തും കേന്ദ്ര സർക്കാരിനെതിരെ പൊരുതുമെന്ന് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് പ്രസ്താവിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *