June 14, 2026

പൗരത്വ ബിൽ കത്തിച്ച്‌ തീ കൂട്ടി പാചകം ചെയ്ത് വ്യത്യസ്തമായ പ്രതിഷേധ സമരവുമായി ജനതാദൾ എസ് പ്രവർത്തകർ

0
IMG-20200214-WA0193.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടിഃ സാധാരക്കാരുടെ ജീവിത ഭാരം  ഉയർത്തുന്ന പാചക വാതക വില വർദ്ധനവിനെതിരെ ജനതാദൾ എസ് മാനന്തവാടി ടൗണിൽ കേന്ദ്ര സർക്കാരിനെതിരെ വ്യത്യസ്തമായ  പ്രതീകാത്മക സമരം നടത്തി. കാലി സിലിണ്ടറിനു മുകളിൽ പൗരത്വ  ഭേദഗതി ബിൽ കത്തിച്ച് തീ കൂട്ടി പാചകം ചെയ്ത് കൊണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന വ്യത്യസ്തമായ സമരമാർഗം ശ്രദ്ധേയമായി.
ജനതാദൾ എസ് ജില്ലാപ്രസിഡന്റ് സി കെ ഉമ്മർ , ജനതാദൾ എസ് 
സംസ്ഥാന നിർവാഹക സമിതിയംഗം ജുനൈദ് കൈപ്പാണി , ഇ പി ജേക്കബ് ,സി.പി .അഷ്‌റഫ്, ജിതേഷ് ടി എസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *