May 18, 2024

ബത്തേരിയിൽ അഖിലേന്ത്യാ സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്റ് മാർച്ച് ഒന്ന് മുതൽ

0
Img 20200215 Wa0075.jpg
കൽപ്പറ്റ.. : എ എഫ് സി ക്ലബ് അമ്പലവയലും കൈരളി ചാരിറ്റബിൾ ട്രസ്റ്റ്
ബത്തേരിയും സംയുക്തമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗ
മായി സംഘടിപ്പിക്കുന്ന ഏഴാമത് എസ്എഫ്എ അംഗീകൃത അഖിലേന്ത്യ
സെവൻസ് ഫ്ലഡ്   ലൈറ്റ്  ഫുട്ബോൾ ടൂർണമെന്റ്  മാർച്ച് 1 മുതൽ
ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽവെച്ച് നട. ടൂർണ്
മെന്റിലെ ഒന്നാം സ്ഥാനക്കാർക്ക് കാനാച്ചി ഇബ്രാഹിം മെമ്മോറിയൽ എവർ  റോളിംഗ് ട്രോഫിയും 
 രണ്ടാം സ്ഥാന കാർക്ക് ഓറോമാലി അബ്രാഹം  മെമ്മോറിയൽ എവർ  റോളിംഗ്  ട്രോഫിയും    നൽകും.. 
സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത   ഫിഫ 
മഞ്ചേരി, റോയൽ ട്രാവൽസ് കോഴിക്കോട്, അൽ മദീന ചെർപ്പുളശ്ശേരി,
സബാൻ കോട്ടക്കൽ, മെഡി ഗാർഡ് അരീക്കോട്, സൂപ്പർ സ്റ്റുഡിയോ മല
പ്പുറം, ലക്കി സോക്കർ ആലുവ, അഭിലാഷ് എഫ് സി കുപ്പുത്ത്, കെ ആർ
എസ് കോഴിക്കോട് ,ജവഹർ മാവൂർ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്,
ബെയ്സ് പെരുമ്പാവൂർ, ഫിറ്റ് വെൽ കോഴിക്കോട്, എഎഫ്സി വയനാട്,
ഫ്രണ്ട്സ് മമ്പാട്, എഫ്സി കൊണ്ടോട്ടി, കെഎഫ്സി കാളികാവ്,
എവൈസി ഉച്ചാരക്കടവ്, സോക്കർ ഷൊർണ്ണൂർ, അൽ-ഷബാബ് തൃപ്പനച്ചി
തുടങ്ങിയ 20 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ബത്തരിയിൽ
ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മൂവായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ സ്ട്രക്ചർ 
 ഗ്യാലറിയാണ് ഒരു
ക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് പ്രത്യേകമായി ഇരിപ്പിട സൗകര്യവും ഒരുക്കി
യിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കു
ന്നത്. ഉദ്ഘാടന മത്സരത്തിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്
ബെയ്സ് പെരുമ്പാവൂരുമായി ഏറ്റുമുട്ടും.
– ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യപ
വർത്തനങ്ങൾക്കുവേണ്ടിയും ഗ്രാമങ്ങളിൽ നിന്ന് പുതിയ താരങ്ങളെ
കണ്ടെത്തി അവർക്കുവേണ്ട വിദഗ്ധ പരിശീലനങ്ങൾ നൽകുന്നതിനുംവേ
ണ്ടിയാണ് വിനിയോഗിക്കുന്നത്. ടിക്കറ്റ് നിരക്ക് 50 രൂപയും സീസൺ
ടിക്കറ്റ് 750 രൂപയും ആയിരിക്കും. ടൂർണമെന്റിന്റെ വിജയത്തിനായി ഐ
സി ബാലകൃഷ്ണൻ എം.എൽ എ മുഖ്യരക്ഷാധികാരിയും നഗരസഭ
ചെയർമാൻ ടി എൽ സാബു രക്ഷാധികാരിയും ആയിട്ടുള്ള 101 അംഗ സ്വാ
ഗത സംഘം കമ്മറ്റിയും രൂപീകരിച്ചു. സ്വാഗത സംഘം ചെയർമാനായി
നൗഷാദ് കൗണ്ടത്തിനെയും കൺവീനറായി റഹിം കുന്നത്തിനെയും തിരഞ്ഞെടുത്തു. നൗഷാദ് മണിച്ചിറ, റഹീം കുന്നത്ത്,
ഷഫീഖ് അമ്പലവയൽ, അനിൽ.എം.ടി., ഡെന്നി.പി.കെ., സുബൈർ, യു.
തുടങ്ങിയവർ  പത്ര സമ്മേളനത്തിൽ    പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *