June 14, 2026

പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് അടുപ്പ് കൂട്ടൽ സമരം നടത്തി

0
IMG-20200215-WA0107.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

കൽപ്പറ്റ :   അമ്മമാർ ഒപ്പമുണ്ടാകുമെന്ന് പ്രധാന മന്ത്രി വീമ്പു  പറയുമ്പോഴും   കുടുംബ ബഡ്ജറ്റ് തകർക്കുന്ന രീതിയിൽ ക്രമാതീതമായി പാചക വാതക വില വർദ്ധിപ്പിച്ച   കേന്ദ്ര സർക്കാർ  നടപടിയിൽ പ്രതിേഷേധിച്ച് മഹിളാ  
കോൺഗ്രസ്
വയനാട് ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ     വീട്ടമ്മമാർ 
വിറക് ചുമന്ന് അടുപ്പ് കൂട്ടൽ സമരം നടത്തി. .  കൽപ്പറ്റ കലക്ടറേറ്റിന് മുന്നിലാണ്     വേറിട്ട സമരം നടന്നത്. 
സമരം മുൻ എം.എൽ.എ. എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം  ചെയ്തു.
വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലും ദുരിതമനുഭവിക്കുന്ന  ജനങ്ങൾക്ക് ഇരുട്ടടി നൽകിയാണ് സർക്കാർ പാചക വാതക  വില വർദ്ധിപ്പിച്ചെതെന്ന് അദ്ദേഹം പറഞ്ഞു.        സാധാരണക്കാരെ    
  ദ്രോഹിക്കുന്ന തരത്തിലുള്ള നിലപാടുകളാണ്    കേന്ദ്ര  സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള വീട്ടമ്മമാരുടെ സമരം മാതൃകാ പരമാണന്നും അദ്ദേഹം പറഞ്ഞു. 
   മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ     ജോസ്  അധ്യക്ഷത   വഹിച്ചു. ശോഭനകുമാരി, ജി. വിജയമ്മ, രമ ഹരിഹരൻ, ചിന്നമ്മ ജോസഫ്  , ലില്ലി കുര്യൻ, ബീന ജോസ്   ജയ മുരളി,  കെ . മിനി തുടങ്ങിയവർ പ്രസംഗിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *