May 18, 2024

ഉദയ ഫുട്ബോൾ മാമാങ്കത്തിന് തിരശീല വീണു: ടോസിൽ ലിൻഷാ മെഡിക്കൽ കപ്പ് നേടി

0
Img 20200215 Wa0122.jpg
മാനന്തവാടി: കഴിഞ്ഞ ജനുവരി24 മുതൽ ഗവ ഹൈസ്ക്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് സമാപിച്ചു.ഉദയ കൊയിലേരിയുടെ ആഭിമുഖ്യത്തിൽ ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റും മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷനുമാണ് സംഘാടകർ, വടക്കേടത്ത് മൈക്കിൾ ഫ്രാൻസിസ്, മറിയം ഫ്രാൻസിസ് എന്നിവരുടെ സ്മരണാർഥം കർണാടകത്തിലെ പ്രമുഖ വ്യവസായിയും മാനന്തവാടി സ്വദേശിയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് നൽകുന്ന എവർറോളിംഗ് ട്രോഫിയും പ്രൈസ് മണിക്കും വേണ്ടിയാണ് ടൂർണമെൻ്റ്,, ലിൻഷാ മെഡിക്കൽ മണ്ണാർക്കാട്, ഉഷ എഫ് സി തൃശൂർ എന്നിവരാണ് ഫൈനലിൽ ഏറ്റുമുട്ടിയത് .സമനിലയും തുടർന്ന് എക്സ്ട്രാ ടൈമും പെനാൾട്ടി ഷൂട്ടൗട്ടും അതിന് ശേഷം ടോസിട്ടാണ് ലിൻഷാ മെഡിക്കൽ കപ്പ് നേടിയത്, മാനന്തവാടിമുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ് ,ജോസഫ് ഫ്രാൻസിസ്, ജോണി അറക്കൽ എന്നിവർ വിന്നേർസ് ടീമിനും റണ്ണേർസ് ടീമിനും എവർറോളിംഗ് ട്രോഫികൾ നൽകി. മാനന്തവാടി ഡി വൈ എസ് പി ചന്ദ്രൻ താരങ്ങളെ പരിചയപ്പെട്ടു, സുപ്രസിദ്ധ സിനിമാ താരം ബൈജു മുഖ്യാതിഥിയായി .

       കോർണർ കിക്കിലൂടെ ഗോൾ നേടി സോഷ്യൽ മീഡിയയിലൂടെ വൈറലായ കോഴിക്കോട്ടെ 10 വയസ്സുകാരൻ ഡാനിഷിനെയും കോച്ച് ബാസിതിനെയും ആദരിച്ചു., സിനിമാ താരം ബൈജു സന്തോഷ് ഉപഹാരങ്ങൾ നൽകി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജോണി അറക്കൽ അധ്യക്ഷത വഹിച്ചു.മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ ഉസ്മാൻ സ്വാഗതവും പി ഷംസുദ്ദിൻ നന്ദിയും പറഞ്ഞു.
          ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനമേഖലയിൽ നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനുള്ള പ്രൊജക്ട് ജോസഫ് ഫ്രാൻസിസ് വടക്കേടത്തും നിർധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിനുള്ള സഹായം അറക്കൽ ഫൗണ്ടേഷനു വേണ്ടി ജോണി അറക്കലും പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടിംഗ്ഇബ്രാഹിം കൈപ്പാണി നടത്തി. ടൂർണമെൻ്റ് നടത്തിപ്പിന് കമ്മനമോഹനൻ,പി. കെ റോജി,നിഷാന്ത്, എസ്.പി കെ കുഞ്ഞമ്മദ്, മുജീബ് കോടിയാടൻ, ഡോ ഗോകുൽദേവ്, നൗഷാദ്, ലാജി, പി.പി എ ബഷീർ, കുഞ്ഞാപ്പ വിൻസ്പോട്ട്,കടവത്ത് മുഹമ്മദ്, കെ ജി സുനിൽ, ഷാജി പ്രസ്, അലക്സ് കൽപകവാടി, പി.വി മഹേഷ്, ഗിരീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
            സമൂഹത്തിന് മാതൃകയായ മനുഷ്യത്വ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജോയി അറക്കലിനെയും ജോസഫ് ഫ്രാൻസിസ് വടക്കേടത്തിനെയും ടീം ഉദയ അംഗങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു, ഉദയ വായനശാല കൊയിലേരിയുടെയും ടീം ഉദയയുടെയും മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ്റെയും പ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലം ടൂർണമെൻറ് വൻ വിജയമായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *