ഫെബ്രുവരി 18-ന് കേരള എൻ.ജി ഒ അസോസിയേഷൻ കരിദിനം ആചരിക്കും
കൽപ്പറ്റ: റവന്യു വകുപ്പ് ജീവനക്കാരോടുള്ള സർക്കാറിൻ്റെ അവഗണനക്കും നീതി നിഷേധത്തിനുമെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഫെബ്രുവരി 18 കരിദിനമായി ആചരിക്കും. കരിദിനാചരണത്തോടനുബന്ധിച്ച് പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ അനുവദിക്കുക, വി.എഫ്.എ/ഒ.എ സ്ഥാനക്കയറ്റം അനുവദിക്കുക, ഡെപ്യൂട്ടി തഹസിൽദാർ/ജൂനിയർ സൂപ്രണ്ട് രണ്ടാമത്തെ ഇൻക്രിമെൻ്റ് നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കളക്ടറേറ്റ് /താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും.
ജില്ലാ കളക്ടറേറ്റിനു മുന്നിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, മാനന്തവാടി താലൂക്കിനു മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യൻ, സുൽത്താൻ ബത്തേരി താലൂക്കിനു മുന്നിൽ ജില്ലാ സെക്രട്ടറി കെ.എ മുജീബ്, വൈത്തിരി താലൂക്കിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ ചന്ദ്രശേഖരൻ എന്നിവർ പ്രതിഷേധ കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു





Leave a Reply