കല്‍പ്പറ്റ ക്ഷീരസംഘത്തിനെതിരെ ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിത മാണെന്ന് ഭരണസമിതി
കല്‍പ്പറ്റ: വികലമായ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ ക്ഷീരസംഘത്തിനെതിരെ ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ തികച്ചും രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് ഭരണസമിതി വ്യക്തമാക്കി. ക്ഷീരകര്‍ഷകര്‍ക്ക് മികച്ച സേനങ്ങള്‍ നല്‍കുന്നതില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘത്തിനുണ്ടായിട്ടുള്ള മുന്നേറ്റില്‍ വിറളിപൂണ്ടാണ് ചിലസര്‍ ദുരാരോപണങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ ഭരണസമിതി ബോര്‍ഡ് യോഗം ചേര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ച് പ്രസ്തുത വിഷയത്തില്‍ പരിശോധന നടത്തുന്നതിന് തീരുമാനിച്ചിരുന്നു. കൂടാതെ ക്ഷീരവികസനവകുപ്പ് നേരിട്ടും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി വരുന്നത് സം ഘത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഭരണസമിതി കുറ്റപ്പെടുത്തി. വകു പ്പ്തല അന്വേഷണം കഴിയുന്ന മുറക്ക് ക്ഷീരകര്‍ഷകരുടെ വിശേഷാല്‍ പൊതുയോഗം വിളിച്ചുചേര്‍ത്ത് മറ്റ് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അറിയിച്ചു.





Leave a Reply