May 19, 2024

ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ നിയമവിരുദ്ധ മരം മുറിയും ഹെലിപാഡ് നിര്‍മ്മാണവും തടയണമെന്ന് കർമ്മ സമിതി

0
Img 20200217 161207.jpg
കൽപ്പറ്റ:
ബ്രഹ്മഗിരി ബി എസ്റ്റേറ്റിലെ നിയമവിരുദ്ധ മരംമുറിയും ഹെലിപാഡ് നിര്‍മ്മാണവും തടയണമെന്ന് കർമ്മ സമിതി ഭാരവാഹികൾ  കൽപ്പറ്റയിൽ  വാർത്താസമ്മേളനത്തിൽ  ആവശ്യപ്പെട്ടു
മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജില്‍ കുടക് ജില്ലയോട് ചേര്‍ന്ന് നില്‍ക്കുന്നതും അതീവ പാരിസ്ഥിതി പ്രാധാന്യമുളളതുമായ ബ്രഹ്മഗിരി ബി കാപ്പി എസ്റ്റേറ്റിലെ മരങ്ങള്‍ മുറിച്ചുകടത്തുന്നതും ഹെലിപാഡ്, അനധികൃതകെട്ടിടങ്ങള്‍, കുളം എന്നിവ നിര്‍മ്മിക്കുവാനും എസ്റ്റേറ്റിന്‍റെ പുതിയ ഉടമകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം തടയണമെന്ന് തോല്‍പ്പെട്ടി ബ്രഹ്മഗിരി സംരക്ഷണസമിതിയും വയനാട് പ്രകൃതിസംരക്ഷണസമിതിയും ആവശ്യപ്പെട്ടു.. ബ്രിട്ടീഷ് പൗരന്മാരായിരുന്ന വാനിങ്കന്‍ സഹോദരങ്ങളില്‍ മൂത്തയാളുടെ ഉടമസ്ഥതയിലായിരുന്ന ഈ എസ്റ്റേറ്റ്  പലരുടെയും കൈമാറ്റത്തിനൊടുവില്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയായിരുന്ന മലയാളിയുടെയും സഹോദരന്‍റെയും മകന്‍റെയും ഉടമസ്ഥതയിലാണ് ഇപ്പോഴുളളത്.  നിയമതടസ്സം മൂലം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.  എസ്റ്റേറ്റിന് നല്‍കിയ വിലയുടെ പത്തിരട്ടിയിലധികം വിലപിടിപ്പുളള നിബിഡമായ വന്‍മരങ്ങള്‍ ഈ എസ്റ്റേറ്റിലുണ്ട്.  500 ഏക്കര്‍ വരുന്ന എസ്റ്റേറ്റ് ചെങ്കുത്തായതും ചതുപ്പുകള്‍ നിറഞ്ഞതുമാണ്.  എസ്റ്റേറ്റിന്‍റെ ഉളളില്‍തന്നെ 100 ല്‍അധികം എക്കര്‍ ഭൂമി വനംവകുപ്പ് നിക്ഷിപ്തവനഭൂമിനിയമപ്രകാരം പിടിച്ചെടുത്ത് ജണ്ടയിട്ട് വേര്‍തിരിച്ചിട്ടുണ്ട്.  നിത്യഹരിതമായ ഈ വനത്തിനുളളില്‍ ആന, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍ അധിവസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എര്‍ത്ത് മൂവീസുകള്‍ ഉപയോഗിച്ച് കാപ്പിച്ചെടികള്‍ പിഴുതുമാറ്റുകയും മരങ്ങള്‍ക്ക് നമ്പരിടുകയും നിക്ഷിപ്തവനഭൂമിയുടെ അരികിലുളള 7 ഏക്കര്‍ ചതുപ്പുനിലങ്ങള്‍ നികത്താന്‍ ആരംഭിക്കുകയും ചെയതു.  തുടര്‍ന്ന് നാട്ടുകാര്‍, റവന്യു വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ എസ്റ്റേറ്റിന്‍റെ തുടര്‍ച്ചയായ നാഗമന എസ്റ്റേറ്റിലെ മരങ്ങള്‍ മുറിക്കുവാനുളള നീക്കം 5 വര്‍ഷം മുമ്പ് പ്രകൃതിസംരക്ഷണസമിതിഹൈക്കോടതിയില്‍ കേസുകൊടുത്ത് പരാജയപ്പെടുത്തുകയാണുണ്ടായത്.  പല മരക്കച്ചവടക്കാരും എസ്റ്റേറ്റ് നിരന്തരം സന്ദര്‍ശിക്കുന്നുമുണ്ട്. ബ്രഹ്മഗിരി എസ്റ്റേറ്റിന് താഴ് വാരത്തുളള കുനിക്കോട്, വാകേരി, ദമ്പട്ട, മേലെ വാകേരി, അരമംഗലം എന്നീ 200 ഏക്കറോളം വരുന്ന വയലുകള്‍ കൃഷിക്കാവശ്യമായ വെളളവും കുടിവെളളവും ബ്രഹ്മഗിരിയെ ആശ്രയിച്ചാണ്. കാപ്പിയും വന്‍മരങ്ങളും മുറിച്ചുമാറ്റി ബ്രഹ്മഗിരി ഒരു മൊട്ടക്കുന്നായി മാറ്റിയാല്‍  ഗ്രാമത്തിലെ കൃഷിയും കുടിവെളളവും ഇല്ലാതാകും. ബ്രഹ്മഗിരി എസ്റ്റേറ്റില്‍ തൊഴിലെടുത്ത് ജീവിക്കുന്ന 23ല്‍പരം കുടുംബങ്ങളുടെ ജീവിതവും താറുമാറാകും.  കഴിഞ്ഞ പ്രളയകാലത്ത് ഈ എസ്റ്റേറ്റില്‍ പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.  കാപ്പിച്ചെടികള്‍ പിഴുതുമാറ്റുകയും മരങ്ങള്‍ മുറിക്കുകയും ചെയ്താല്‍ ഉരുള്‍പൊട്ടി ഗ്രാമങ്ങളില്‍ നാശമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ബ്രഹ്മഗിരി ബി എസ്റ്റേറ്റില്‍ മരങ്ങള്‍ മുറിക്കുന്നതിനുളള ശ്രമം ഇതിനുമുമ്പും പലതവണ നടന്നിട്ടുണ്ട്.  പരിസ്ഥിതി പ്രവര്‍ത്തകരുടെ  ഇടപെടല്‍മൂലവും മാധ്യമവാര്‍ത്തകളെയും തുടര്‍ന്ന് പരാജയപ്പെടുകയാണുണ്ടായത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എസ്റ്റേറ്റുകളുടെ കൈമാറ്റങ്ങള്‍ അസാധുവാണെന്ന് കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി നിലവിലുണ്ട്.  കൈമാറ്റത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയും റിസര്‍വ് ബേങ്കിന്‍റെ അംഗീകാരവും വേണമെന്ന നിയമവും ഈ കാപ്പി എസ്റ്റേറ്റിന്‍റെ കാര്യത്തില്‍ പാലിച്ചിട്ടില്ല.  ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഇന്നത്തെ അവസ്ഥയില്‍ നിലനില്‍ക്കണമെന്നും നിയമവിരുദ്ധമായ ഒരു നടപടിയും പാടില്ല എന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ബ്രഹ്മഗിരി സംരക്ഷണസമിതി രൂപീകരിച്ചിട്ടുണ്ട്..  റവന്യു വനം അധികൃതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംരക്ഷണസമിതി തീരുമാനിച്ചു.  
                   
                            
           വയനാട് പ്രകൃതി സംരക്ഷസമിതി പ്രസിഡന്‍റ്
ബാദുഷ,
 ബ്രഹ്മഗിരിസംരക്ഷണസമിതി  ചെയര്‍മാന്‍ ഷൈജന്‍,
ഷാജോ മാത്യു,
യു.കെ. വിജയന്‍,
 മൂസക്കുട്ടി,
ജോണി എന്നിവർ  വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *