September 4, 2026

ടെന്‍ഷന്‍ ഫ്രീ ആധാര്‍ പരിശീലനം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ

         ജില്ലയിലെ ആദിവാസി സമൂഹത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ടെന്‍ഷന്‍ ഫ്രീ ആധാര്‍ എന്റോള്‍മെന്റും അപ്‌ഡേഷനും കര്‍മ്മ പദ്ധതിക്ക് കീഴില്‍ ജില്ലയിലെ മുഴുവന്‍ എസ്.ടി.പ്രമോട്ടര്‍മാര്‍ക്കും അക്ഷയ സംരംഭകര്‍ക്കും യു.ഐ.ഡി.എ.ഐ റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ നിന്നായി 319 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.യു.ഐ.ഡി.എ.ഐ ഓഫീസര്‍മാരായ പി. നൗഷാദ്, വിമല്‍ ജിയോ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ആധാര്‍ എന്റോള്‍മെന്റിന് ആവശ്യമായ രേഖകള്‍, ആധാര്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം, അപേക്ഷ നിരസിച്ചാല്‍ എന്ത് ചെയ്യണം, തെറ്റുകള്‍ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍, അതിനാവശ്യമായ രേഖകള്‍, രേഖകളുടെ അഭാവത്തില്‍ വ്യക്തിപരമായ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് അധികാരമുള്ള ഗസറ്റഡ് ഓഫീസര്‍മാരുടെ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പരിശീലനം ലഭിച്ച പ്രമോട്ടര്‍മാര്‍ അവരുടെ മേഖലയിലുള്ള ആധാര്‍ പുതുതായി എടുക്കുവാനും, അപ്‌ഡേഷന്‍ വരുത്തുവാനുമുള്ള ആളുകള്‍ക്ക്  അക്ഷയയുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ച് ആധാര്‍ ലഭ്യമാക്കുന്ന കര്‍മ്മപദ്ധതി  മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *