May 7, 2024

ദേശീയ വിരവിമുക്ത ദിനാചരണം സംഘടിപ്പിച്ചു

0
Vira Vimuktha Dinam.jpg
   ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യു.എം.ഒ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വഹിച്ചു. വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാകളക്ടര്‍ കുട്ടികളോട് വിശദീകരിച്ചു. ശാരീരികവും മാനസികവുമായി ശരീരത്തെ തളര്‍ത്തുന്ന മയക്കുമരുന്ന് പോലുള്ളവയില്‍ നിന്നു വിട്ടുനില്‍ക്കാനും മികച്ച മാനസികാരോഗ്യമുള്ള വിദ്യാര്‍ത്ഥികളായി മുന്നോട്ടുപോകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യവകുപ്പും ഡബ്ല്യു.എം.ഒ സ്‌കൂള്‍ കുട്ടികളും ചേര്‍ന്നു തയ്യാറാക്കിയ 'നിറക്കൂട്ട്' പത്രിക പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡി.എം.ഒ ഡോ. ആര്‍.രേണുക അധ്യക്ഷത വഹിച്ചു. ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ. ആന്‍സി മേരി ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.ജി അശോക് കുമാര്‍, എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ പി.അബ്ദുള്‍ ജലീല്‍, ഹെഡ്മാസ്റ്റര്‍ പി.വി മൊയ്തു, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ബിനുമോള്‍ ജോസ്, നിറക്കൂട്ട് പത്രിക എഡിറ്റര്‍ പി.പി. മുഹമ്മദ്,  ടി.അഷ്‌കറലി തുടങ്ങിയവര്‍ സംസാരിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ വര്‍ഗീസ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *