സൗജന്യ സംരംഭക സെമിനാർ നാളെ കൽപ്പറ്റയിൽ
എങ്ങനെ എഫ് പി ഒ യുടെ പങ്കാളിയാകാം.: സെമിനാർ നാളെ
കൽപ്പറ്റ : കാർഷിക അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസർ കമ്പനികളെ പരിചയപ്പെടുത്തുന്ന സൗജന്യ സംരംഭക സെമിനാർ നാളെ (വ്യാഴാഴ്ച) കൽപ്പറ്റയിൽ നടക്കും.നബാർഡ് സഹായത്തോടെ കൽപ്പറ്റ ജീവൻ ജ്യോതി വിജയ പമ്പ് പരിസരത്ത് നടത്തുന്ന വരച്ചാർത്ത് പ്രദർശന വിപണനമേള യോടനുബന്ധിച്ച് ആണ് സെമിനാർ . വയനാട് എഫ് പി. ഫെഡറേഷന്റെ നേതൃത്വത്തിൽ മീഡിയ വിംഗ്സിന്റെ സഹകരണത്തോടെയാണ് വ്യാഴാഴ്ച രാവിെലെ പത്ത് മണി മുതൽ ഒരു മണി വരെ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.പ്രൊഡ്യൂസർ കമ്പനിയിൽ എങ്ങനെ ഓഹരി എടുക്കാം , ഉൽപാദക കമ്പനികൾ എങ്ങനെ തുടങ്ങാം , പ്രൊഡ്യൂസർ കമ്പനികൾക്കു കീഴിൽ ചെറുകിട സംരംഭങ്ങൾ എങ്ങനെ ആരംഭിക്കാം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ സാധ്യതകൾ , വിപണന സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ക്ലാസുകൾ ഉണ്ടാകും. നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന മികച്ച ഉൽപ്പാദക കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങൾ പരിചയപ്പെടാനും അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ കിസാൻ ക്രെഡിറ്റ് കാർഡ് പ്രയോജനങ്ങൾ പരിചയപ്പെടുത്തുന്ന കെ സി സി ഹെൽപ്പ് ഡെസ്ക് ഉണ്ടാകും. സംരംഭകർക്കുള്ള സർക്കാർ സഹായങ്ങൾ , കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനങ്ങൾ എന്നിവയും സംരംഭക സെമിനാറിൽ പരിചയപ്പെടുത്തും.രജിസ്ട്രേഷന് 9 6 5 6 3 4 7 9 9 5 .
പത്രസമ്മേളനത്തിൽ വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ,വേഫാം പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരിഹരൻ , മീഡിയ വിംഗ്സ് കോ ഫൗണ്ടർ ലിഷ മേരി ഡിക്രൂസ് എന്നിവർ പങ്കെടുത്തു.





Leave a Reply