May 4, 2024

പ്രളയ പുനരധിവാസം പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു

0
Whatsapp Image 2020 02 26 At 3.04.43 Pm.jpeg


മാനന്തവാടി : പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഭവനപദ്ധതിയായ പീപ്പിള്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചു. മാനന്തവാടി മൂളിത്തോട് പ്രദേശത്ത് നിര്‍മ്മിച്ച 13 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പീപ്പിള്‍സ് വില്ലേജിന്റ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജില്ലയിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കിയ താങ്ങും തണലും ഏറെ പ്രശംസനീയമാണെന്ന് കെ ബി നസീമ പറഞ്ഞു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അദ്ധ്യക്ഷതവഹിച്ചു.പീപ്പിള്‍സ് വില്ലേജ് പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി അസി: അമീര്‍ പി മുജീബ്‌റഹ്മാന്‍ നിര്‍വ്വഹിച്ചു. 
 പ്രോജക്ട് വിശദീകരണം പിപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് നിര്‍വ്വഹിച്ചു. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതബാബു, എടവകപഞ്ചായത്ത് പ്രസിഡണ്ട് ഉഷവിജയന്‍,വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍,ബ്ബോക്ക് ഡിവിഷന്‍ മെമ്പര്‍,എം കെ ജയപ്രകാശ് മിനാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കെ മുഹമ്മദ്‌സാജിദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജാബിര്‍ കാട്ടിക്കുളം, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സമിതിയംഗം ടി ഖാലിദ്,ജമാഅത്തെ ഇസ്‌ലാമി വനിതാ ജില്ലാസമിതിയംഗം ഹൈറുന്നിസ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ടി പി യൂനുസ് സ്വാഗതവും പുനരിധിവാസ സമിതി ജില്ലാ കണ്‍വീനര്‍ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. അഞ്ചാം പിടികയിലെ പൗര പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ വി.മമ്മൂട്ടി സംഭാവന ചെയ്ത 70 സെന്റ് സ്ഥലത്താണ് 13 വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.സര്‍ക്കാര്‍ പട്ടികയിലുള്‍പ്പെട്ട 13 പേര്‍ക്കാണ് വീടുകള്‍ കൈമാറിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *