May 9, 2026

അവധിക്കാല പോറ്റിവളര്‍ത്തല്‍ : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


സ്‌നേഹ വീട് പദ്ധതിയുടെ ഭാഗമായി ശിശുമന്ദിരങ്ങളില്‍  കഴിയുന്ന കുട്ടികളെ മറ്റൊരു കുടുംബത്തിന്റെ സ്‌നേഹത്തിലും അന്തരീക്ഷത്തിലും വളരുന്നതിനായി താല്‍കാലികമായി പോറ്റിവളര്‍ത്താന്‍  അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഹ്രസ്വകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ പോറ്റിവളര്‍ത്താനായി നല്‍കും. ജില്ലയില്‍ പോറ്റിവളര്‍ത്തല്‍ നടപ്പിലാക്കുന്നത് ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ്. കുഞ്ഞിന്റെ പൂര്‍ണ്ണമായ സംരക്ഷണവും സുരക്ഷിതത്വവും പോറ്റിവളര്‍ത്തല്‍ കാലയളവില്‍ ഫോസ്റ്റര്‍ രക്ഷിതാവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണ്. ഫോസ്റ്റര്‍ കെയര്‍ അപേക്ഷാ ഫോറം ജില്ലാശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കും. ജില്ലയില്‍ സ്ഥിരതാമസക്കാരായ 35 വയസ്സിനുമേല്‍ പ്രായമുള്ള കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍, ദമ്പതികള്‍, ഏകരക്ഷിതാക്കള്‍, എന്നിവര്‍ക്ക് കുട്ടികളെ പോറ്റിവളര്‍ത്തുന്നതിനായി അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (ആധാര്‍ കാര്‍ഡ്/ഇലക്ഷന്‍ ഐഡി കാര്‍ഡ്/പാസ്‌പോര്‍ട്ട്), ഫോട്ടോ എന്നിവ ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, വയനാട്, ഫോണ്‍-04936 246098, 8547945176
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *