April 29, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ്പണി ഗുണനിലവാരം ഉറപ്പാക്കണം ജില്ലാ വികസന സമിതി

0



കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പണി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. നിര്‍മ്മാണ പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ടെന്നും കലുങ്കുകളുടെയും സംരക്ഷ ഭിത്തികളുടെയും ഡ്രൈയിനേജിന്റെയും പണി നടന്നു കൊണ്ടിരിക്കുകയാണെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം  എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.പ്രവൃത്തി മഴക്കാലത്തിനു മുന്‍പ് റോഡ് പണി പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
കടമാന്‍തോട് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി സര്‍വകക്ഷി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുള്ളതായി കാവേരി ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് വൈദ്യൂതി ലഭ്യമാക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറിനോട് വിശദീകരണം തേടി. പ്രവൃത്തി നടന്നു വരുന്നുണ്ടെന്നും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് വൈദ്യൂതി ലൈല്‍ വലിക്കുന്നതിനായി തുക കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിയര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രൊജക്ട് ഓഫീസര്‍ ഐ.റ്റി.ഡി.പി അറിയിച്ചു.മേപ്പാടി ചൂരല്‍മല റോഡ് സര്‍വ്വേ പ്രവൃത്തി 75 ശതമാനം പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നുണ്ടെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം  എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ എടത്തനാല്‍ കുറിച്യവിഭാഗക്കാര്‍ പട്ടയ വിതരണത്തിലെ കാലതാമസം സംബന്ധിച്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോട് വിശദീകരണം തേടി. കോളനികളില്‍ പട്ടയ വിതരണം ചെയ്യുന്നതിന് മുന്നോടിയായി സ്ഥലം അളക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ തദ്ദേശവാസികള്‍ തടഞ്ഞതിനാല്‍ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നോര്‍ത്ത് വയനാട് ജില്ലാ വികസന സമിതിയില്‍ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര നായര്‍, വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് എ. പ്രഭാകരന്‍ മാസ്റ്റര്‍ തുടങ്ങി  വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *