ലോക്കായവരുടെ വിവരങ്ങൾ അന്വേഷിച്ചും സാധനങ്ങളും മരുന്നും എത്തിച്ചു നൽകിയും അഗ്നി രക്ഷാ സേനാംഗങ്ങൾ.
കൽപ്പറ്റ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിലവിലുള്ള ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയവർക്ക് സാന്ത്വനവും സഹായവും ആവുകയാണ് ഫയർഫോഴ്സ് അംഗങ്ങൾ . ഉൾ പ്രദേശങ്ങളിലും കോളനികളിലും താമസിക്കുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചു ചെന്നു അവർക്കു വേണ്ടത് എത്തിച്ച് നൽകുകയാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ .
ഫോണിൽ വിളിക്കുന്നവർക്ക് അവശ്യ സാധനങ്ങളും മരുന്നും ഉടനടി എത്തിച്ചു നൽകുന്നുണ്ട്. കൂടാതെ ഇങ്ങോട്ട് ബന്ധപ്പെടാൻ കഴിയാത്തവരെ തേടി സേനാംഗങ്ങൾ അന്വേഷിച്ചു ചെല്ലുന്നുമുണ്ട്.
വൈത്തിരി പഞ്ചായത്ത് വാർഡ് -8 ൽ 15കുടുംബങ്ങൾ താമസിക്കുന്ന ലക്ഷം വീട് കോളനിയിലും ആറാം വാർഡിൽപ്പെട്ട 29 കുടുംബങ്ങൾ താമസിക്കുന്ന ചാരിറ്റി നാല് സെൻറ് കോളനിയിലും ട്രൈബൽ കോളനിയിലും
ഇവർ സന്ദർശനം നടത്തി.
. .
രക്ഷ മരുന്ന് വിതരണം ഖദീജ, വൈത്തിരിയിൽ ക്യാൻസർ രോഗിയായ ഖദീജക്ക് സേനാംഗങ്ങൾ മരുന്നും വിതരണം ചെയ്തു . : വൈത്തിരി ഗ്രാമപഞ്ചായത് വാർഡ് 9 ൽ പെടുന്ന തങ്ങൾ കുന്ന് പണിയ കോളനിയിൽ എസ് ടി ഒ കെ എം ജോമിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി .ക്ഷേമാന്വേഷണത്തിൽ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടതിനാൽ ആവശ്യഘട്ടങ്ങളിൽ സേനയെ ബന്ധപ്പെടണം എന്ന് ഓർമിപ്പിച്ചു വിവരങ്ങൾ ശേഖരിച്ചു മടങ്ങി







Leave a Reply