April 19, 2026

ഈസ്റ്റർ സമ്മാനം ഭീം ആപ്പ് വഴി നൽകണമെന്ന് മാനന്തവാടി ബിഷപ്പ്

0
Screenshot_2020-04-09-15-51-25-822_com.android.chrome.png
By ന്യൂസ് വയനാട് ബ്യൂറോ
ഈസ്റ്റർ സമ്മാനം ഭീം ആപ്പ് വഴി നൽകണമെന്ന് മാനന്തവാടി ബിഷപ്പ്.
വരാനരിക്കുന്ന
നന്മക്ക് വേണ്ടി കൊറോണ കാലത്തെ ത്യാഗം കണക്കാക്കണമെന്നും ബിഷപ്പ് മാർ ജോസ് പൊരുന്നേടം
കൽപ്പറ്റ: കൊറോണ കാലത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈസ്റ്റർ സമ്മാനം കേന്ദ്ര സർക്കാരിന്റെ  ഡിജിറ്റൽ പേയ്മന്റ് സംവിധാനമായ   ഭീം ആപ്പ് വഴി നൽകണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം .
ലോക്ക് ഡൗൺ കാലത്ത്  വിശുദ്ധ വാരത്തിൽ  സഭയിൽ വിശ്വാസ സംരക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് രൂപത മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി.
     ഈസ്റ്ററിനോടനുബന്ധിച്ച് മാനന്തവാടി  രൂപതാ മെത്രാൻ മാർ ജോസ്  പൊരുന്നേടം ഇടവകകൾക്ക്  അയച്ച സർക്കുലറിൽ ആണ് ഈ വർഷത്തെ ഈസ്റ്റർ സമ്മാനം ചെറുതാണെങ്കിലും വസ്തുക്കളായോ പണമായോ  നൽകാതെ ഡിജിറ്റൽ പെയ്മെൻറ് ആപ്ലിക്കേഷനായ കേന്ദ്ര സർക്കാരിന്റെ ഭീം ആപ്പ് വഴി നൽകണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്. കറൻസി ഇടപാട് കുറക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ  ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ മുഴുവൻ നിയമങ്ങളും നിർദ്ദേശങ്ങളും വിശ്വാസികൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇതിൻറെ ഭാഗമായി വിശുദ്ധ വാരത്തിൽ ആരാധനാലയങ്ങളിൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ പൂർണമായും ഒഴിവാക്കി .പകരം അവരവരുടെ വീടുകളിൽ വിശുദ്ധവാര കർമങ്ങളിൽ പങ്കാളികളാകുന്നതിന്  ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങൾ ആണ് സഭ ഉപയോഗിക്കുന്നത്  . യൂ ട്യൂബ്,  ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവ കൂടാതെ
ഹോളി വീക്ക് ലിറ്റർജി എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനും മാനന്തവാടി രൂപത പുറത്തിറക്കിയിട്ടുണ്ട്  .പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ തുടങ്ങിയ ദിവസങ്ങളിൽ സാധാരണ നടത്തിവന്നിരുന്ന എല്ലാ ചടങ്ങുകളും ചെറിയ വ്യത്യാസങ്ങളോടെ വീട്ടിൽനിന്ന് ഓൺലൈനായി അനുഷ്ഠിക്കുന്ന അതിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്  .ലോക്ക് ഡൗൺ കഴിഞ്ഞാൽ വേണമെങ്കിൽ പകരം  ചില ചടങ്ങുകൾ മാത്രം  നടത്താനും ആലോചനയുണ്ട്.വിശുദ്ധ വാരം  ആല്മീയ ഉണർവിന്  ഉള്ള സമയം എന്നതുപോലെ ഈ കൊറോണ കാലം  ഭൗതീകമായും  മാനസികമായും പാരിസ്ഥിതികമായും  നവീകരണത്തിന് ഉപയോഗിക്കണമെന്ന്  ബിഷപ് പറഞ്ഞു.
  സ്വന്തം ജീവൻ യേശുക്രിസ്തു വിലയായി നൽകിയതു കൊണ്ടാണ് മനുഷ്യ രക്ഷയും ലോക സമാധാനവും വലിയ മാതൃകയും   സാധ്യമായത്. അതുപോലെ വരാനരിക്കുന്ന വലിയ നന്മക്ക് വേണ്ടി വീട്ടിലിരിക്കുന്ന ഈ ത്യാഗം വലിയ വിലയായി നൽകണമെന്ന് ബിഷപ് പറഞ്ഞു.  വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഈസ്റ്ററിന്റെ രീതി ഒന്ന് മാറിയെങ്കിലും സമൂഹ ജീവിതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ചിന്തിക്കാൻ അവസരമായി കാണണം. 
     നമ്മൾ അനുഭവിക്കാനിരിക്കുന്ന വലിയ നന്മക്ക് വേണ്ടി ഒരു പ്രവാസി കാലമായി ഇതിനെ കാണണമെന്നും പുതിയ ശീലങ്ങളിേക്ക് നാം മാറണമെന്നും അതിന്  ദൈവം തരുന്ന വലിയ അവസരം ആണന്നും  ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *