May 2, 2024

മാതൃകയായി കർഷകൻ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടൺ കപ്പ സംഭാവന നൽകി

0
Img 20200409 Wa0329.jpg
മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക്  10 ടൺ കപ്പ  സംഭാവന നൽകി കർഷകൻ 

സി.വി. ഷിബു.

കൽപ്പറ്റ: :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണത്തിനുപകരം സംഭാവന ചെയ്ത് കർഷകൻ . പുൽപ്പള്ളി ആലത്തൂർ  കവളക്കാട്ട് റോയി ആന്റണിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടൺ കപ്പ സംഭാവനയായി നൽകി മാതൃകയായത്  . ഹോർട്ടികോർപ്പ് അധികൃതർ കൃഷിയിടത്തിൽ എത്തി കപ്പ ഏറ്റുവാങ്ങി . സർക്കാരിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അ ആവശ്യമായ കപ്പ എടുത്ത ശേഷം ഹോർട്ടികോർപ്പ് തയ്യാറാക്കുന്ന കിറ്റുകളിലേക്ക് ബാക്കി കപ്പ  ഉപയോഗിക്കും. കർഷകനെ സംബന്ധിച്ച് വലിയ പ്രതിസന്ധി ആണെങ്കിലും അതിനേക്കാൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും തനിക്ക് പണം നൽകാൻ ഇല്ലാത്തതിനാലാണ് കാർഷിക ഉൽപാദനം സംഭാവനയായി നൽകിയത് എന്നും പറഞ്ഞു. കാർഷികമേഖലയിലെ ശാസ്ത്രീയമായ ഇടപെടലുകൾക്കും നൂതന ആശയങ്ങൾ ഇലൂടെയും ശ്രദ്ധേയനായ റോയി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയ മികച്ച കർഷകൻ ആണ് . കപ്പ സംഭാവന നൽകാൻ ഉള്ള ആശയം കൃഷിമന്ത്രിയോടാണ് റോയി  ആദ്യം അവതരിപ്പിച്ചത് അത്.കൃഷിമന്ത്രിയുടെ പ്രോത്സാഹനത്തിൽ തുടർന്നാണ് ഹോർട്ടികോർപ്പ് ഇടപെട്ട് കപ്പ് കൊണ്ടുപോയത്.  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൃഷിയിടത്തിൽ നിന്നും കപ്പ കയറ്റി കൊണ്ട് പോയി. ഇതിന് മുമ്പ് പലർക്കായി കാർഷികവിളകളും തൈകളും സൗജന്യമായി നൽകിയും റോയി ശ്രദ്ധനേടിയിരുന്നു.പരമ്പരാഗത കർഷകകുടുംബത്തിൽ ജനിച്ച കാപ്പി കൃഷിയിൽ പുതിയ ആശയങ്ങൾ കണ്ടെത്തി  അറബിക്ക ഇനത്തിൽ  റോയീസ്  സെലക്ഷൻ കാപ്പി എന്ന പേരിൽ പുറത്തിറക്കിയ കാപ്പിക്കും വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്.കൃഷി മന്ത്രി വി എസ് സുനിൽകുമാർ നേരിട്ട് ഇദ്ദേഹത്തിൻറെ തോട്ടം സന്ദർശിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *