വാഹന പരിശോധനക്കിടയിൽ ഹാൻസ് പിടികൂടി
മാനന്തവാടി: കർണ്ണാടക എച്ച്.ഡി കോട്ടയിൽ നിന്ന് തലശ്ശേരിയിലേക്ക് പച്ചക്കറി കൊണ്ടു പോകുന്ന പിക്കപ്പ് വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 4500 പാക്കറ്റ് ഹാൻസ് ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശേധനക്കിടയിൽ പിടികൂടി. വൈകുന്നേരം 5 മണിയോടെയാണ് സംടവം. എച്ച് ഡി കോട്ട സ്വദേശിയും വാഹനത്തിന്റെ ഡ്രൈവറുമായ ചീക്കണ്ണ (45)നെ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് എക്സൈസ് പ്രിവന്റീവ് ഓഫിസർ സജീവൻ തരിപ്പ,സിവിൽ എക്സൈസ് ഓഫിസർ പി വിജേഷ്കുമാർ, കെ.എസ് സനൂപ്, വി സുരേഷ് എന്നിവർ നേതൃത്വം നൽകി.വാഹനവും പ്രതിയെയും തിരുനെല്ലി പോലിസിന് കൈമാറി
Leave a Reply