യൂത്ത് കോണ്‍ഗ്രസ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കായങ്കുളത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മുഴുവന്‍ ഡി വൈ എഫ് ഐക്കാരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കൊവിഡ് മാനദണ്ഡ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാര്‍ച്ച് നടത്തി. മാര്‍ച്ചിനും ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധസമരത്തിലും എബിന് മുട്ടപ്പള്ളി, ജിജൊ പൊടിമറ്റത്തില്‍, ഷൈജല്‍ വിസി, സാലി റാട്ടക്കൊല്ലി, രോഹിത്ത് ബോധി, അരുണ്‍ദേവ് എന്നിവര്‍ പങ്കെടുത്തു




Leave a Reply