April 19, 2026

കോവിഡ് വ്യാപനം:ഗുരുതര വീഴ്ച്ചയെന്ന് ബത്തേരി ബ്ലോക്ക് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
                                                   സുൽത്താൻ ബത്തേരി: കോവിഡ് വ്യാപന നിയന്ത്രണ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന് ഉദാസീനതയെന്ന് കോൺഗ്രസ് സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.ചീരാലിലെ രോഗി കോവിഡ് ബാധിതർ ഏറെയുള്ള ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്നാണ് വരുന്നത് എന്ന് അറിഞ്ഞിട്ടും ഇയാളെ സർക്കാർ കോറന്റീനിൽ വെക്കാതെ വീട്ടിലേക്ക് പോകാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ച്ചയാണ്. ഇദ്ദേഹത്തെ ജില്ലാ അതിർത്തിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന സഹോദരനെയും സുഹൃത്തിനേയും നിരീക്ഷണത്തിൽ വെക്കാതിരുന്നതും ജില്ലാ ഭരണകൂടത്തിന്റെ ഉദാസീനതയാണ്. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും പ്രതിഛായ വർധിപ്പിക്കാനായി പരിശോധന ഫലങ്ങൾ പുറത്തു വിടുന്നത് വൈകിപ്പിക്കുന്ന പ്രവണതയും അടിയന്തിരമായി അവസാനിപ്പിക്കണം. ബ്ലോക്ക് പ്രസിഡന്റ് റ്റി .ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, കെ എം വർഗീസ്, എ പി കുര്യാക്കോസ്,ജയ മുരളി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *