May 3, 2024

ദീപ്തിഗിരി ക്ഷീര സംഘം കർഷകർക്ക് സമാശ്വാസ കിറ്റുകൾ വിതരണം ചെയ്യും

0
ദീപ്തിഗിരി ക്ഷീര സംഘം കർഷകർക്ക് സമാശ്വാസ കിറ്റുകൾ വിതരണം ചെയ്യും
കോവിഡ് 19 പശ്ചാത്തലത്തിൽ എടവക പഞ്ചായത്ത്, കണ്ടെയിൻമെൻ്റ് മേഖലയായി പ്രഖ്യാപിക്കപ്പെട്ടതോടെ ,ബുദ്ധിമുട്ടിലായ ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണസംഘത്തിലെ ക്ഷീരകർഷകർക്ക് പല വ്യഞ്ജനങ്ങളും, പച്ചക്കറികളു മടങ്ങിയ സമാശ്വാസ കിറ്റുകൾ വിതരണം ചെയ്യും.ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഘത്തിൽ പാൽ അളന്നവർക്കും ;നിലവിൽ പാൽ അളക്കുന്നവർക്കും കിറ്റുകൾ ലഭിക്കാൻ അർഹതയുണ്ട് –
       സംഘം പരിധിയിലെ ക്ഷീരകർഷകർക്കാവശ്യമായ ജീവൻ രക്ഷാമരുന്നുകളും, മൃഗചികിത്സാ മരുന്നുകളും കർഷക ഭവനങ്ങളിൽ എത്തിച്ചു നൽകുന്ന  സേവനവും ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് എച്ച് – ബി.പ്രദീപ് മാസ്റ്റർ, സെക്രട്ടറി പി.കെ.ജയപ്രകാശ് എന്നിവർ അറിയിച്ചു.
സേവനം ആവശ്യമുള്ള കർഷകർ 94470408 42, 9446784207 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. സമാശ്വാസ കിറ്റുകൾ മെയ് 13 മുതൽ എല്ലാ മുൻകരുതലുമെടുത്ത്  അതതു പാൽ സംഭരണ കേന്ദ്രങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *