April 19, 2026

ക്വാറന്റെയ്നിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി

0
IMG-20200515-WA0198.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ക്വാറന്റെയ്നിൽ
ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക്   ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.
ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിലുള്ള പാതിരിച്ചാൽ സർക്കാർ ആയുർവേദ ആശുപത്രിയിലെ ആയുർ രക്ഷാ ടാസ്ക്ക് ഫോഴ്സിൻ്റെയും എടവക ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച.ഇതിൻ്റെ ഭാഗമായി മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഹോം കോറൻൻ്റെെനിൽ ഉള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അവരുടെ കുടുംബാങ്ങൾക്കും ആയുർവേദ പ്രതിരോധ കിറ്റ്  സി.എം.ഒ ഡോ.പി രാംകുമാറിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 30 ദിവസത്തെ ചികിത്സാ പദ്ധതിയുടെ ആദ്യത്തെ 10 ദിവസത്തേയ്ക്കുള്ള മരുന്നാണ് വിതരണം നൽകിയിട്ടുള്ളത്. ഉള്ളിൽ കഴിക്കുന്നതിനുള്ള മരുന്നുകളും ധൂപത്തിനുള്ള മരുന്നുമാണ് ഒരു കിറ്റിൽ അടങ്ങിയിട്ടുള്ളത്.ഇതിനുശേഷമുള്ള ഓരോ പത്തു ദിവസത്തെ മരുന്നുകളും അവസ്ഥയ്ക്കനുസരിച്ച് തുടർന്ന് 2 പ്രാവശ്യമായി വിതരണം ചെയ്യുന്നതാണ്. ഇതിനു പുറമേ പോലീസ് ജീവനക്കാർ കോറൻൻ്റെെനിൽ ഉള്ള ഹോട്ടലുകളിലും മരുന്ന് വിതരണം നടത്തി.125 ഓളം കിറ്റുകളാണ് ഇതിലൂടെ വിതരണം ചെയ്തത്.
ഇതിനു പുറമേ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും 100 ആയുർവേദ പ്രതിരോധ കിറ്റുകൾ വിതരണം നടത്തി. ഈ പ്രതിരോധ പ്രവർത്തനത്തിൽ സ്ഥാപനത്തിലെ എസ്.എം ഒ ഡോ. സുരേഷ് കുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. രേഖ കെ. വി,ഡോ സിജോ കുര്യാക്കോസ്, ഡോ. ആര്യ, ഡോ. ശ്രുതി, ഡോ ജിഷ്ണു ജി നായർ, ഫാർമസിസ്റ്റ്  സന്തോഷ് ശേഖർ, അറ്റൻറർ ബിബിൻ മറ്റു ജീവനക്കാരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *