April 20, 2026

ഭക്ഷ്യ സുരക്ഷക്കും കാർഷിക അഭിവൃദ്ധിക്കും ആർജ്ജവം 2020 ജില്ലയിലും ആരംഭിച്ചു

0
IMG-20200515-WA0188.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: ഭക്ഷ്യ സുരക്ഷക്കും കാർഷിക അഭിവൃദ്ധിക്കുമായി സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി ആവിക്കരിച്ച ആർജ്ജവം 2020 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി.നസീമ എസ്.കെ.എസ്  സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഖാലിദ് രാജയിൽ നിന്ന് വിളവിത്തുകൾ സ്വീകരിച്ചു  നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡൻറ്  വി.അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് പങ്കെടുത്തു. 
 ഭക്ഷ്യ സുരക്ഷക്ക് കരുത്ത് പകരുന്നതാണ് ആർജ്ജവം 2020 പദ്ധതി. മെയ് 15 മുതൽ ജൂൺ 15 വരെയുള്ള കാലം മാസാചരണമായി നടത്തി പച്ചക്കറി, വിളകൃഷി വ്യാപിക്കാനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *