April 20, 2026

നല്ലൂര്‍നാട് ഡയാലിസിസ് യൂണിറ്റില്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

     നല്ലൂര്‍നാട് ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗര്‍ത്ഥികള്‍ ജൂണ്‍ 5 ന് മുമ്പായി ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും jobchcnalloornadu@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയില്‍ സമര്‍പ്പിക്കേണ്ടതാണ്. ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഡയാലിസിസ് ടെക്നോളജിയില്‍ ഡിപ്ലോമയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ്, ഡയാലിസിസ് ട്രെയിനിംങ് എന്നീ യോഗ്യതയുള്ളവര്‍ക്കും നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നഴ്സിംഗ് അസിസ്റ്റന്റില്‍ ഡിപ്ലോമയും 60 വയസ്സിന് താഴെ പ്രായമുള്ള ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *