June 5, 2026

ഭാരത്ഗ്യാസ് ഉപഭോക്താക്കള്‍ക്കു പാചകവാതകം വാട്സ്ആപ് വഴി ബുക്ക് ചെയ്യാം

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഭാരത് ഗ്യാസിന്റെ പാചകവാതക സിലിണ്ടര്‍  വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാമെന്നു ബി.പി.സി.എല്‍ എല്‍.പി.ജി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.പീതാംബരന്‍ അറിയിച്ചു.ജനപ്രിയ ആപ്ലിക്കേഷന്‍ എന്ന  നിലയിലാണ് വാട്‌സ്ആപിലൂടെ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. ബുക്കിംഗിനു 1800224344 എന്ന
നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. തുടര്‍ന്ന് വാട്സ്ആപ്
വഴി ഈ നമ്പറിലേക്ക് 'Hi' എന്ന സന്ദേശം അയയ്ക്കണം. പിന്നീട്  'Book' എന്നോ '1' എന്നോ സന്ദേശം അയച്ചാല്‍ ബുക്കിംഗ് നടക്കും. ഉപഭോക്താക്കള്‍ക്ക് ഉടന്‍ കണ്‍ഫര്‍മേഷന്‍ മെസേജ്  ലഭിക്കും. ഇതില്‍ ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള ലിങ്കും ഉണ്ടാകും. മെയ് 26 മുതല്‍  സേവനം പ്രാബല്യത്തിലുണ്ടെന്നു പുല്‍പള്ളി  ഭാരത് ഗ്യാസ് ഏജന്‍സി അധികൃതര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *